മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും
ഓര്‍ക്കുന്നൂ, പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്, ‘ശ്രീമദ് ഭഗവദ്ഗീത ഒരു യുദ്ധവേദപുസ്തകമാണോ?’, ‘ഹിംസയിലും ധര്‍മ്മമുണ്ടെന്ന് യോദ്ധാവിനെ(അര്‍ജ്ജുനനെ) വിശ്വസിപ്പിച്ച് യുദ്ധോത്സുകനാക്കുകയായിരുന്നുവോ, ഭഗവദ്ഗീതയുടെ പ്രയോജനം?’ ഈ രണ്ട് പ്രധാന ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്, തൊണ്ണൂറുകളുടെ പകുതിമു തല്‍ കേരളത്തിലങ്ങോളമിങ്ങാളം ആയിരക്കണക്കിന് വേദികളില്‍ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി യത്. അതുവരെ നിലനിന്നിരുന്ന ഭഗവദ്ഗീതാവ്യാഖ്യാനങ്ങളുടെ സാമൂഹ്യകമായ സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള സ്വാമിജിയുടെ ചോദ്യങ്ങ ളും, പാരമ്പര്യപ്രോക്തമായ സ്വാമിജിയുടെ ഗീതാവ്യാഖ്യാനവും കേരളീയ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍ ശ്രദ്ധേയമായി മുഴങ്ങിത്തുടങ്ങി. അതുവരെ ഗീതാജ്ഞാനയജ്ഞപരമ്പരകള്‍ സംഘടിപ്പിച്ചുവന്നിരുന്ന വ്യവസ്ഥാപിത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും, ഗീതാവ്യാഖ്യാതാക്കളെയും വീണ്ടുവിചാരങ്ങള്‍ക്കും, […]
മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും Read More »