# AA Books ## Posts - [ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി](https://aa-books.com/%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a8/): ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ആധുനിക കേരളത്തിന്റെ ആദ്ധ്യാത്മികതയെ ഭക്തിയുടെയും, ക്ഷേ ത്രാരാധനയുടെയും, യാഗാനുഷ്ഠനങ്ങളുടെയും, ആള്‍ദൈവങ്ങളുടെ യും, പ്രസ്ഥാനങ്ങളുടെയും തലങ്ങളില്‍ തളച്ചിടപ്പെട്ടപ്പോള്‍, സ്വാമി നിര്‍മ്മലാന്ദഗിരി മഹാരാജാചാര്യന്‍ പാരമ്പര്യപഥത്തില്‍ തനിച്ചായിരുന്നൂ, ജ്ഞാനയോഗത്തിന്റെ അനുഭൂതിതലങ്ങളിലേക്ക് ജിജ്ഞാസ്സുക്ക ളെ ആകര്‍ഷിച്ചിരുന്നത്. അതാകട്ടെ, ആചാര്യസ്വാമിജിക്ക് സംഘാട കര്‍ നല്‍കുന്ന പ്രഭാഷണവിഷയം ആയുര്‍വേദവും, ഭഗവദ്ഗീതയും, രാമായണവും, ദേവീദേവസ്തുതികളും, പുരാണവുമൊക്കെയായിരു ന്നാലും, അതൊക്കെ ജ്ഞാനയോഗത്തെ കേന്ദ്രീകരിച്ചായിരുന്നു നിര്‍ വഹിച്ചിരുന്നത്; അതുതന്നെയായിരുന്നൂ, ആചാര്യസ്വാമിജിയുടെ പ്രഭാ ഷണങ്ങളുടെ മൗലികതയും, ആകര്‍ഷകത്വവും, ധിഷണയുടെ മഹത്വവും, ഗുരുപാരമ്പര്യത്തിന്റെ ഒഴുക്കും.ഒരിക്കല്‍ ഏതാനും ജിജ്ഞാസ്സുക്കള്‍ ഒരു ശങ്കരാചാര്യജയന്തിദിനത്തോടനുബന്ധിച്ചൊരു പഠനക്ലാസ്സ് സംഘടിപ്പിക്കണമെന്ന ആഗ്രഹ വുമായി ആചാര്യസ്വാമിജിയെ സമീപിച്ചപ്പോള്‍, ഒരാളൊരു സംശയമു […] - [ആയുര്‍വേദരഹസ്യം](https://aa-books.com/ayurveda-rahasyam-swami-nirmalanda-giri-maharaj/): പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജഗുരുവിന്റെ കൃപാക ടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ഗുരുവിന്റെ ‘ആയുര്‍വേദരഹസ്യം’  ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത്, ഞങ്ങളുടെ ഭാഗ്യമാണിതെന്നും വിശ്വസിക്കുന്നു. ആയുര്‍വേദവിദ്യകള്‍ രഹസ്യവിദ്യകളാണെന്നും, അതെല്ലാവര്‍ക്കും ആര്‍ജ്ജിക്കാന്‍ അധികാരമില്ലെന്നും അവകാശപ്പെട്ടിരുന്നൊരു സാമൂഹികവ്യവസ്ഥ പണ്ടുണ്ടായിരുന്നു; ‘ആയുര്‍വേദരഹസ്യ’മെന്ന വിവ ക്ഷയുടെ ഒരു തലമാണ്. ആയുര്‍വേദം ഗുരുമുഖത്തുനിന്നാണ് ആര്‍ജ്ജിക്കേണ്ടതെന്നും, ഗു രുവാത്സല്യത്തിന് പാത്രമാകാത്തവന് വിദ്യകള്‍ മുഴുവന്‍ ഗുരു പകര്‍ ന്നുനല്കില്ലെന്നുമുള്ളൊരു പഠനവ്യവസ്ഥയുണ്ട്; ‘ആയുര്‍വേദരഹ സ്യ’മെന്ന വിവക്ഷയുടെ മറ്റൊരു തലമാണ്. യൂണിവേഴ്‌സിറ്റിതലത്തില്‍, അക്കാദമികതലത്തില്‍ ആയുര്‍വേദം പഠിച്ചിരിക്കണമെന്നും, അതാണ് ശാസ്ത്രീയപഠനമെന്നും, അങ്ങനെ പഠിച്ചവര്‍ക്കാണ് ചികിത്സിക്കാന്‍ നിയമപരമായ അധികാരമെന്നും, പരമ്പരാഗത നാട്ടുവൈദ്യന്മാരുടെ ആയുര്‍വേദപഠനം അശാസ്ത്രീയ മാണെന്നും, അവരെല്ലാം വ്യാജചികിത്സകരും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണെന്നുമുള്ളൊരു സാഹചര്യമാണ് ഇന്ന് നിലവിലു ള്ളത്; ‘ആയുര്‍വേദരഹസ്യ’മെന്ന വിവക്ഷയുടെ വേറൊരു തലമാണ്. ആയുര്‍വേദവിദ്യകളിങ്ങനെ പലതലങ്ങളില്‍ രഹസ്യമാക്കപ്പെടുകയും, കുത്തകവല്ക്കരിക്കപ്പെടുകയും, സ്ഥാപനവല്ക്കരിക്കപ്പെടുകയും ചെയ്തുവരുന്ന സാമൂഹികപശ്ചാത്തലത്തിലാണ്, സ്വാമിജിയിവിടെ ‘ആയുര്‍വേദരഹസ്യ’ത്തെതന്നെ പഠനവിഷയമാക്കിയിരിക്കുന്നത്; ഗുരുകൃപയാല്‍, ആയുര്‍വേദരഹസ്യങ്ങള്‍ മുഴുവന്‍ പരസ്യമാക്കാനുള്ള ഗുരുസ്വാമിജിയുടെ ആചാര്യപരമ്പരയുടെ ഉത്തരവാദിത്വപരവും, ജനാധിപത്യപരവുമായ ശ്രമമാണിത്. ആയുര്‍വേദരഹസ്യങ്ങള്‍ ഓരോന്നായി ഗുരുസ്വാമിജി പരസ്യമാക്കി ത്തരുമ്പോള്‍ നമുക്ക് ബോദ്ധ്യമാകുന്നതാകട്ടെ, അതോരോന്നും ആയു […] - [മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും](https://aa-books.com/arjuna-vishada-yoga-swami-nirmalanda-giri-maharaj/): ഓര്‍ക്കുന്നൂ, പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്, ‘ശ്രീമദ് ഭഗവദ്ഗീത ഒരു യുദ്ധവേദപുസ്തകമാണോ?’, ‘ഹിംസയിലും ധര്‍മ്മമുണ്ടെന്ന് യോദ്ധാവിനെ(അര്‍ജ്ജുനനെ) വിശ്വസിപ്പിച്ച് യുദ്ധോത്സുകനാക്കുകയായിരുന്നുവോ, ഭഗവദ്ഗീതയുടെ പ്രയോജനം?’ ഈ രണ്ട് പ്രധാന ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്, തൊണ്ണൂറുകളുടെ പകുതിമു തല്‍ കേരളത്തിലങ്ങോളമിങ്ങാളം ആയിരക്കണക്കിന് വേദികളില്‍ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി യത്. അതുവരെ നിലനിന്നിരുന്ന ഭഗവദ്ഗീതാവ്യാഖ്യാനങ്ങളുടെ സാമൂഹ്യകമായ സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള സ്വാമിജിയുടെ ചോദ്യങ്ങ ളും, പാരമ്പര്യപ്രോക്തമായ സ്വാമിജിയുടെ ഗീതാവ്യാഖ്യാനവും കേരളീയ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍ ശ്രദ്ധേയമായി മുഴങ്ങിത്തുടങ്ങി. അതുവരെ ഗീതാജ്ഞാനയജ്ഞപരമ്പരകള്‍ സംഘടിപ്പിച്ചുവന്നിരുന്ന വ്യവസ്ഥാപിത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും, ഗീതാവ്യാഖ്യാതാക്കളെയും വീണ്ടുവിചാരങ്ങള്‍ക്കും, ഗീതയുടെ പുനര്‍വായനക്കും നിര്‍ബന്ധിതരാക്കി. വര്‍ഷാവര്‍ഷം മുടങ്ങാതെ സംഘടിപ്പിച്ചുവന്നിരുന്ന ഗീതാജ്ഞാനയജ്ഞപരമ്പരകളില്‍ അധികവും നിലച്ചുപോകാനിടയാക്കി. തുടര്‍ന്നത്, തൊണ്ണൂറുകളുടെ അവസാനമായപ്പോഴാണ്, പലയിടങ്ങളിലും പുനരാരംഭിച്ചത്; അതാകട്ടെ, സ്വാമിജിയുടെ ഗീതാവ്യാഖ്യാനങ്ങളെ അവലംബിച്ചുകൊണ്ടായിരുന്നൂ. ഇത് വ്യക്തമാകണമെങ്കില്‍, സ്വാമിജിക്ക് മുമ്പും പിമ്പും കേരളത്തില്‍ നടന്നിരുന്ന ഗീതാപ്രഭാഷണങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നെതൊരു ചരിത്രസത്യമാണ്. എത്രയോ യുദ്ധഭൂമികളില്‍; ദേവാസുരയുദ്ധത്തില്‍ വരെ പങ്കെടു ത്ത് വിജയശ്രീലാളിതനായി; തന്റെ ആയോധനപാടവം തെളിയിച്ചിട്ടു ള്ള വീരയോദ്ധാവായ അര്‍ജ്ജുനന്‍ ഇദംപ്രഥമമായി, മഹാഭാരതയു ദ്ധക്കളത്തില്‍ […] - [മനസ്സിന്റെ വിഭൂതികൾ](https://aa-books.com/manssinte-vibhoothikal-swami-nirmalanda-giri-maharaj/): പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്റെ ‘മനസ്സിന്റെ വിഭൂതികള്‍’ പ്രസിദ്ധീകരിക്കാന്‍ ആ.ബുക്‌സിന് സാധിച്ചുവെന്നത് വലി യൊരു നിയോഗമായിട്ടാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മനസ്സിനെക്കുറിച്ചും, മനസ്സിന്റെ വിഭൂതികളെക്കുറിച്ചുമുള്ള പൂര്‍വാചാര്യന്മാരുടെ അറിവുകള്‍മുഴുവന്‍ വളരെ അടുക്കോടെ സ്വാമിജി പ്രതിപാദിക്കുന്നൊരു ഉത്തമപഠനഗ്രന്ഥമാണിത്. പ്രാചീനമായ ആയുര്‍വേദശാസ്ത്രത്തെയും, വേദാന്തശാസ്ത്രത്തെയും, യോഗശാസ്ത്രത്തെയും അവലംഭിച്ചുകൊ ണ്ടാണ് സ്വാമിജിയിവിടെ മനസ്സിനെയും, ശരീരത്തെയും, ദ്രവ്യത്തെയും സംബന്ധിക്കുന്ന അറിവുകള്‍മുഴുവന്‍ പകര്‍ന്നുനല്‍കിയിരിക്കുന്നത്. ബാഹ്യമായ കര്‍മ്മേന്ദ്രിയങ്ങളും, ആന്തരികമായ മനസ്സും, ബുദ്ധിയു മടങ്ങുന്ന ജ്ഞാനേന്ദ്രിയളും ഉപയോഗിച്ചുകൊണ്ടാണ് നിത്യനിരന്തരം നമ്മള്‍ ജീവിച്ചുപോകുത്. എന്നാല്‍, അവയുടെ സവിശേഷമായ ഓരോ സ്വഭാവത്തെക്കുറിച്ചും, പ്രക്രിയയെക്കുറിച്ചും, ഇന്നെത്രപേര്‍ക്കറിയാം? സുകൃതംകൊണ്ടും, പ്രയത്‌നംകൊണ്ടും ചുരുക്കം ഭാഗ്യവാന്മാര്‍ക്കുമാ ത്രമേ അറിയാനിടയുള്ളൂ. ഇത്തരമൊരു സാമൂഹികപശ്ചാത്തലത്തിലാ ണ്, സ്വാമിജിയുടെ മനസ്സിന്റെ വിഭൂതികളെക്കുറിച്ചുള്ള പഠനം പ്രസക്ത മാകുന്നത്. അതുകൊണ്ടുതന്നെ, മനസ്സ് എന്താണെന്നും, മനസ്സിന്റെ വിഭൂതികള്‍ എന്തൊക്കെയാണെന്നും, അതിന്റെ പ്രക്രിയകളെന്തൊക്കെ യാണെന്നും അറിയാന്‍ ജിജ്ഞാസയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാ ത്തൊരു പഠനഗ്രന്ഥമായിരിക്കുമിതെന്നും, ഞങ്ങള്‍ വിശ്വസിക്കുന്നു. മനസ്സ് പ്രവാഹനിത്യതയുള്ള ഒരു ഭാവദ്രവ്യമാണെന്നും, മനസ്സ് ജ ന്മജന്മാന്തരങ്ങളിലൂടെ ചെയ്തുകൂട്ടിയ കര്‍മ്മകലാപങ്ങളുടെയും, തിന്നു തീര്‍ത്ത ആഹാരങ്ങളുടെയും സൂക്ഷ്മാംശമാണെന്നും, മാനവമനസ്സു […] - [ജ്ഞാനമാര്‍ഗ്ഗം](https://aa-books.com/njana-margam-swami-nirmalanda-giri-maharaj/): പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്ജിയുടെ ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ആ.ബുക്‌സ് പ്രസിദ്ധീകരിക്കുന്നത് ഒരു നിയോഗമായി കരുതുകയാണ്. സ്വാമിജിയുടെ വേദാന്ത-ആയുര്‍വേദ ദര്‍ശനങ്ങളുടെ പഠനങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങള്‍ മുമ്പ് പയ്യന്നൂരില്‍നിന്ന് ‘ആത്മീയ ദൃശ്യമാസിക’ പ്രസിദ്ധീകരിക്കുകയുണ്ടായി; പ്രസ്തുത മാസികയ്ക്കുവേണ്ടി സ്വാമിജി ഖണ്ഡശ്ശയായി എഴുതിത്തന്നിരുന്നതാണ് ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത മാസിക പ്രസിദ്ധീകരിച്ചുവന്നിരുന്നത്, സ്വാമിജി കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആദ്ധ്യാത്മിക പഠനക്ലാസ്സുകള്‍ നടത്തിവന്നിരുന്ന സമയമായിരുന്നു; സ്വാമിജിയുടെ ചിന്തകളില്‍; ദാര്‍ശനിക വ്യാഖ്യാനങ്ങളില്‍; സത്യതയുടെ ഘനഗംഭീരമായ പൗരുഷശബ്ദത്തില്‍ കേരളത്തിലെ യുവതീയുവാക്കള്‍ ആക ര്‍ഷിയ്ക്കപ്പെട്ടുകൊണ്ടിരുന്ന; പിന്തുടര്‍ന്നുകൊണ്ടിരുന്ന സമയമായിരുന്നു.അക്കാലത്ത്, ഒരാള്‍ക്ക് സ്വാമിജിയെ തനിച്ചുകിട്ടുക അപൂര്‍വാനുഭവമായിരുന്നൂ; സ്വാമിജിയുടെ സഞ്ചാരപഥങ്ങളില്‍ രാവും പകലും ഭേദമെന്യേ, ആള്‍ക്കൂട്ടമായിരുന്നൂ; അവരില്‍ അധികവും, തങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് മരന്നുകള്‍ കുറിച്ചുവാങ്ങാനെത്തിവരാകാം; മറ്റു ചിലര്‍ യൂണിവേഴ്‌സിറ്റിതലത്തില്‍ ആയുര്‍വേദം പഠിച്ചിറങ്ങി, പ്രായോഗികമായ ചികിത്സാനുഭവങ്ങള്‍ക്കുവേണ്ടിയും, തനത് ഔഷധസസ്യങ്ങളെയും പരമ്പരാഗത ഔഷധയോഗങ്ങളെയും അടുത്തറിയാനായി പിന്തുടരുന്നവരാകാം; മറ്റുചിലരാകട്ടെ, സ്വാമിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത് സ്വാമിജിയുടെ  ശിഷ്യ ന്മാരാകാനും, സ്വാമിജിയില്‍നിന്ന് സന്യാസദീക്ഷ സ്വീകരിക്കാനും വേണ്ടിയായിരുന്നൂ. ആയുര്‍വേദസംബന്ധവും, […] - [നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും](https://aa-books.com/%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%94%e0%b4%b7%e0%b4%a7/): ഭാരതീയരായ പൂര്‍വികര്‍ തങ്ങളുടെ ജീവിതത്തില്‍ ഔഷധസസ്യങ്ങ ള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ ജന്മത്തിനും ഓരോ നക്ഷത്രവുമായി ബന്ധമുണ്ടെന്ന് കരുതിയതുപോലെ ഓരോ ഔ ഷധസസ്യവുമായും ബന്ധമുണ്ടെന്ന് കരുതിയിരുന്നു. അതനുസരിച്ചാണ് ഓരോ നക്ഷത്രത്തിനും പ്രത്യേകം ഔഷധസസ്യത്തെയും കണക്കാക്കി യിരുന്നത്. അങ്ങനെയാണ് ഒരാളുടെ നക്ഷത്രത്തിനനുസരിച്ച ഔഷധവൃ ക്ഷം നട്ടുപിടിപ്പിക്കുകയും, അതിനെ പതിവായി പരിചരിക്കുകയും, ഒരിക്ക ലും നശിപ്പിക്കാതിരിക്കുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചെയ്തുവന്നാല്‍ ദീര്‍ഘായുസ്സും, നല്ല ആരോഗ്യവും ഉണ്ടാകുമെന്നാണ് ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്’. ഈയൊരു ജ്യോതിശാസ്ത്രദര്‍ശനം അനു സരിച്ചാണ് ഋഷികള്‍ ആയുര്‍വേദത്തില്‍ ഓരോ നക്ഷത്രവൃക്ഷത്തിന്റെ യും സമഗ്രമായ ഔഷധഗുണങ്ങളെക്കുറിച്ചും, അതുപയോഗിച്ചുള്ള രോഗ ചികിത്സയെക്കുറിച്ചും ബഹുവിധങ്ങളായ ആയുര്‍വേദനിഘണ്ടുക്കള്‍ രചി ച്ചിരുന്നത്. ബഹുവിധങ്ങളായ നിഘണ്ടുക്കളില്‍ കാണപ്പെടുന്ന നക്ഷത്രവൃക്ഷങ്ങ ളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും, രോഗചികിത്സാക്രമങ്ങ ളും സമാഹരിച്ചുകൊണ്ടുള്ള ഒരു ആയുര്‍വേദനിഘണ്ടുതന്നെയാണ്, വളരെ ശ്രമകരമായി പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് രചിച്ചിരി ക്കുന്നത്. സ്വാമിജിയുടെ ആയുര്‍വേദ-വേദാന്തപഠനങ്ങളെ മാത്രം അവ ലംബിച്ച് ഞങ്ങള്‍ പയ്യന്നൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ആത്മീയ ദൃശ്യമാസിക’യില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായി […] - [അഭിജ്ഞാനശാകുന്തളം](https://aa-books.com/abhijnana-shakuntalam/): ഭാരതത്തില്‍ ഇരുപതിരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുവെ ന്ന് കരുതപ്പെടുന്ന മഹാകവിയും, കാവ്യനാടകകൃത്തുമായ കാളിദാസന്റെ കാവ്യനാടകകൃതികളില്‍ വളരെ ശ്രദ്ധേയമാണ് ‘അഭിജ്ഞാനശാകുന്തളം. ശാകുന്തളത്തിന് സ്വാഭാവികമായും ഓരോ കാലത്തും, പുതിയ പുതിയ രംഗാവതരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; ശാകുന്തളത്തെ അടിസ്ഥാന പ്പെടുത്തി ഒട്ടനവധി ഗവേഷണപഠനങ്ങള്‍, നോവലുള്‍, കഥകള്‍, കവിതക ള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍, സിനിമകള്‍ തുടങ്ങിയ പുനഃസൃഷ്ടികളും ഉണ്ടായിക്കൊണ്ടിരുന്നു; ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മലയാളത്തില്‍ വായനക്കുവേണ്ടി മാത്രമായി ‘അകനാടക’സാഹിത്യരൂപവുമുണ്ടാകുന്നത്. കാളിദാസന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ചും, വിദൂ ഷകനെ മുന്‍നിര്‍ത്തിയും ശാകുന്തളം രചിച്ചത് നിശ്ചയമായും, രംഗപ്രയോ ഗത്തിനുവേണ്ടി തന്നെയാണ്; ഇന്ന് പക്ഷെ, ശാകുന്തളം വായിയ്ക്കപ്പെടുന്ന തും, അവതരിപ്പിയ്ക്കപ്പെടുന്നതും, അതൊരു പൗരാണികമായ കാവ്യനാടക മെന്ന നിലയിലാണല്ലോ? അങ്ങനെ ഓരോ കാലത്തുമുണ്ടാകുന്ന അവതര ണങ്ങള്‍ക്കെല്ലാം സ്വാഭാവികമായും, അതാത് കാലത്തെ നവീന സാങ്കേതികവിദ്യകളാണ് സ്വീകരിക്കുക; അങ്ങനെയാണ് ശാകുന്തളം കാലത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നത്; അതായത്, രംഗാവതരണരീതികള്‍ അതാത് കാലത്തെ സംവിധായകരുടെ ഉള്‍കാഴ്ചകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയി രുന്നൂ; എന്നാല്‍ ഒരിക്കലും, ശാകുന്തളത്തിന്റെ ആന്തരികപ്രകൃതിയ്ക്ക് മാറ്റമുണ്ടാവുന്നേയില്ല; ഇതിവൃത്തഘടനയും, കാവ്യഭാവുകത്വവും, ദര്‍ശനി കതയും മാറ്റത്തിന് […] - [നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍](https://aa-books.com/nadaka-krithukkal-akanadakam-ezhuthumbol/): നാടകകൃത്തുക്കള്‍ അകനാടകമെഴുതുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഓരോ നാടകകൃത്തും താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കുകയെ ന്നതാണ്. എങ്ങനെയാണോ, ഒരു കഥാകൃത്തിന്റെ കഥയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്, എങ്ങനെയാണൊരു നോവലിസ്റ്റ് രചിച്ച നോവലിന്റെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ് തമായിരിക്കുന്നത്, അതുപോലെ ഒരു നാടകകൃത്തിന്റെ അകനാടകകൃതിയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാകുന്നു. അതുകൊണ്ടുതന്നെ അകനാടകം മൗലികവും, സ്വതന്ത്രവും, പൂര്‍ണ്ണവുമായ അസ്തിത്വത്തോടെ സാഹിത്യകൃതിയായി സാഹിത്യരംഗത്ത്, വായന ക്കാരുടെ ലോകത്ത് വിരാജിക്കുന്നു.‘അകനാടക’മെന്നത് ഒരു സംജ്ഞാനാമമാണ്; ഇത് രംഗനാടകപാഠമല്ല, നാടകസാഹിത്യകൃതിയാണെന്ന് തിരിച്ചറിയാനും, നാടകകലാ രൂപവും നാടകസാഹിത്യകൃതിയും വ്യത്യസ്തമായ സ്വതന്ത്രാസ്തിത്വ വുമുള്ള സര്‍ഗ്ഗാത്മകധാരകളാണെന്ന് സൂചിപ്പിക്കാനുള്ളൊരു നാമം. നാടകകല കാഴ്ചക്കാര്‍ക്കുവേണ്ടി സംവിധായകന്‍ രൂപപ്പെടുത്തുന്ന താണെങ്കില്‍, നാടകകൃത്ത് അകനാടകം രചിക്കുന്നത് വായനക്കാര്‍ക്കുവേണ്ടിയാണ്. വായനക്കാരുടെ മനോരംഗത്താണ് അകനാടകം സഫ ലമാകുന്നതെന്ന് സംജ്ഞാര്‍ത്ഥം. ഓരോ രംഗപാഠവും നാടകാവതരണത്തിനുവേണ്ടിയുള്ള രൂപമാതൃ കയാണ്. സംവിധായകന്‍, അഭിനേതാക്കള്‍, രംഗപടമൊരുക്കുന്ന കലാസംവിധായകന്‍, പശ്ചാത്തലസംഗീതമൊരുക്കുന്ന സംഗീതസംവിധായ കന്‍ തുടങ്ങിയ പ്രതിഭാധനരായ സാങ്കേതികപ്രവര്‍ത്തകര്‍ക്കുവേണ്ടി എഴുതപ്പെടുന്നവയാണ്. അതുകൊണ്ടാണ് രംഗപാഠങ്ങള്‍ രംഗാവത രണത്തിന് ആവശ്യമായ  സാങ്കേതികനിര്‍ദ്ദേശങ്ങളോടുകൂടി, […] ## Pages - [Terms and Conditions](https://aa-books.com/terms-and-conditions/): Last updated: June 22, 2025 Please read these terms and conditions carefully before using Our Service. Interpretation and Definitions Interpretation The words of which the initial letter is capitalized have meanings defined under the following conditions. The following definitions shall have the same meaning regardless of whether they appear in singular or in plural. Definitions For the purposes of these Terms and Conditions: Acknowledgment These are the Terms and Conditions governing the use of this Service and the agreement that operates between You and the Company. These Terms and Conditions set out the rights and obligations of all users regarding […] - [Cancellations & Returns](https://aa-books.com/cancellations-returns/): Delivery Ordered products will be delivered with in 7 to 10 working days Replacement Replacement product will be delivered within 5 to 7 Working days. Notify us of any manufacturing defects or product damages at the time of delivery or within 10 days from the date of delivery, and we will issue a brand new replacement to you at no extra cost. Damages due to misuse of product and Incidental damage due to malfunctioning of product are not eligible for replacement. Order Cancellation and Refund We will not accept the cancellation or refund RETURN POLICY We will not accept the […] - [BLOG](https://aa-books.com/blog/) - [My account](https://aa-books.com/my-account/) - [Checkout](https://aa-books.com/checkout/) - [Cart](https://aa-books.com/cart/) - [Contact](https://aa-books.com/contact/): CONTACT US Get In Touch Talk To Us Follow Us: - [Shop](https://aa-books.com/shop/) - [About](https://aa-books.com/about/): WHO ARE WE? OUR MISSION ഭാരതീയ വേദങ്ങളുടെയും, ഉപനിഷത്തുകളുടെയും, പുരാണേതിഹാസങ്ങളുടെയും, ആയുര്‍വേദത്തിന്റെയും, താന്ത്രിക-യോഗദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് എഴുതിയ കൃതികളുടെ പ്രസാധനവും, പ്രവചനങ്ങളുടെ പ്രചാരണവുമാണ് പ്രധാനലക്ഷ്യം.മലയാള നാടകരംഗത്ത് ആദ്യമായി ശ്രീ.എം.സുകുമാര്‍ജി അവതരിപ്പിച്ചിരുന്ന അകനാടകരചനാസമ്പ്രദായത്തിന്റെ പ്രചാരണവും, അകനാടകകൃതികളുടെ പ്രസാധനവുമാണ് മറ്റൊരു ലക്ഷ്യം. - [Home](https://aa-books.com/): പൂജ്യശ്രീ.സ്വാമി നിർമ്മലാനന്ദഗിരി മഹാരാജാചാര്യൻ്റെ പുസ്തകങ്ങൾ - [Privacy Policy](https://aa-books.com/privacy-policy/): Who we are This is a book selling website. Our website name is https://aa-books.com/ Comments When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. […] ## Products - [ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി](https://aa-books.com/product/%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a8/): ISBN : 978-81-965976-1-0 ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [ആയുര്‍വേദരഹസ്യം](https://aa-books.com/product/ayurveda-rahasyam-swami-nirmalanda-giri-maharaj/): ISBN : 978-81-965976-6-5 രോഗം വരാതിരിക്കാനും, രോഗം വന്നുകഴിഞ്ഞാലും, ഏതൊക്കെ ആഹാരം കഴിക്കണം, ഏതൊക്കെ ആഹാരം കഴിക്കരുതെന്നും സ്വാമി ജി പ്രത്യേകം പ്രത്യേകമായി വെളിപ്പെടുത്തിതരുന്നു; അതുകൊണ്ടുതന്നെ, ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഉത്തമഗ്രന്ഥമായിരിക്കും Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും ചികിത്സയും](https://aa-books.com/product/nakshtra-vrikshangal-swami-nirmalanda-giri-maharaj/): ISBN: 978-81-965976-7-2 ജന്മനക്ഷത്രങ്ങളുടെ ഫലപ്രാപ്തിയും, രോഗങ്ങളും, നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണവും, ചികിത്സയും സമഗ്രമായി പ്രതിപാദിക്കുന്ന ആയുര്‍വേദനിഘണ്ടു. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [ജ്ഞാനമാർഗ്ഗം: ജിജ്ഞാസയും അനുഭവവും](https://aa-books.com/product/njana-margam-swami-nirmalanda-giri-maharaj/): ISBN:978-81-965976-4-1 സാധകനില്‍ ധര്‍മ്മജിജ്ഞാസ്സയുണര്‍ത്താനും, ബ്രഹ്മബോധത്തിലേക്കും ആത്മാനുഭൂതിയിലേക്കും ഉയര്‍ത്താനും വഴികാട്ടുന്ന ഒരുത്തമ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥം. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [മനസ്സിൻ്റെ വിഭൂതികൾ](https://aa-books.com/product/manssinte-vibhoothikal-swami-nirmalanda-giri-maharaj/): ISBN: 978-81-965976-2-7 ആയുര്‍വേദശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനസ്സിനെയും, മനസ്സിന്റെ വിഭൂതികളെയും, മാനസികാരോഗ്യത്തെയും, ആഹാരത്തെയും സമഗ്രമായി പ്രതിപാദിക്കുന്ന മനഃശാസ്ത്രഗ്രന്ഥം. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [മഹാഭാരതയുദ്ധ പശ്ചാത്തലവും അർജ്ജുനവിഷാദയോഗവും](https://aa-books.com/product/arjuna-vishada-yoga-swami-nirmalanda-giri-maharaj/): ISBN: 978-81-965976-4-1 ശ്രീമദ് ഭഗവദ്ഗീത നിലകൊള്ളുന്നത് അഹിംസയ്ക്കുവേണ്ടി മാത്രമാണെന്ന് വിധിയാംവണ്ണം വ്യാഖ്യാനിച്ചുറപ്പിക്കുന്ന പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ വ്യാഖ്യാനപരമ്പരയുടെ ഒന്നാം അദ്ധ്യായത്തിന്റെ വിശദമായ വ്യാഖ്യാനം. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ - [നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍](https://aa-books.com/product/nadaka-krithukkal-akanadakamezhuthumbol/): ISBN: 978-81-965976-9-6 അകനാടകസാഹിത്യം സ്വതന്ത്രസാഹിത്യശാഖയാണെന്ന് പ്രഖ്യാപിക്കുന്ന എട്ട് നാടകകൃത്തുക്കളുടെ വ്യത്യസ്തങ്ങളായ എട്ട് അകനാടകകൃതികളുടെ സമാഹാരം. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ   - [കാളിദാസൻ്റെ അഭിജ്ഞാന ശാകുന്തളം അകനാടകം](https://aa-books.com/product/abhijnana-shakuntalam/): ISBN: 978-81-965976-5-8 നാടകാവതരണം കണ്ണിന്റെ കലയാണെങ്കില്‍ അകനാടകകൃതി മനസ്സിന്റെ സാഹിത്യമാണെന്ന് ഉദ്‌ഘോഷിക്കുന്ന എം.സുകുമാര്‍ജിയുടെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ അകനാടകാവിഷ്‌ക്കാരം. Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ [comment]: # (Generated by Hostinger Tools Plugin)