ഭാരതീയരായ പൂര്‍വികര്‍ തങ്ങളുടെ ജീവിതത്തില്‍ ഔഷധസസ്യങ്ങ ള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ ജന്മത്തിനും ഓരോ നക്ഷത്രവുമായി ബന്ധമുണ്ടെന്ന് കരുതിയതുപോലെ ഓരോ ഔ ഷധസസ്യവുമായും ബന്ധമുണ്ടെന്ന് കരുതിയിരുന്നു. അതനുസരിച്ചാണ് ഓരോ നക്ഷത്രത്തിനും പ്രത്യേകം ഔഷധസസ്യത്തെയും കണക്കാക്കി യിരുന്നത്. അങ്ങനെയാണ് ഒരാളുടെ നക്ഷത്രത്തിനനുസരിച്ച ഔഷധവൃ ക്ഷം നട്ടുപിടിപ്പിക്കുകയും, അതിനെ പതിവായി പരിചരിക്കുകയും, ഒരിക്ക ലും നശിപ്പിക്കാതിരിക്കുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചെയ്തുവന്നാല്‍ ദീര്‍ഘായുസ്സും, നല്ല ആരോഗ്യവും ഉണ്ടാകുമെന്നാണ് ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്’. ഈയൊരു ജ്യോതിശാസ്ത്രദര്‍ശനം അനു സരിച്ചാണ് ഋഷികള്‍ ആയുര്‍വേദത്തില്‍ ഓരോ നക്ഷത്രവൃക്ഷത്തിന്റെ യും സമഗ്രമായ ഔഷധഗുണങ്ങളെക്കുറിച്ചും, അതുപയോഗിച്ചുള്ള രോഗ ചികിത്സയെക്കുറിച്ചും ബഹുവിധങ്ങളായ ആയുര്‍വേദനിഘണ്ടുക്കള്‍ രചി ച്ചിരുന്നത്.
ബഹുവിധങ്ങളായ നിഘണ്ടുക്കളില്‍ കാണപ്പെടുന്ന നക്ഷത്രവൃക്ഷങ്ങ ളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും, രോഗചികിത്സാക്രമങ്ങ ളും സമാഹരിച്ചുകൊണ്ടുള്ള ഒരു ആയുര്‍വേദനിഘണ്ടുതന്നെയാണ്, വളരെ ശ്രമകരമായി പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് രചിച്ചിരി ക്കുന്നത്. സ്വാമിജിയുടെ ആയുര്‍വേദ-വേദാന്തപഠനങ്ങളെ മാത്രം അവ ലംബിച്ച് ഞങ്ങള്‍ പയ്യന്നൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ആത്മീയ ദൃശ്യമാസിക’യില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായി സ്വാമിജി എഴുതി ത്തന്നിരുന്ന നക്ഷത്രവൃക്ഷപഠനമാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്ര സിദ്ധീകരിക്കുന്നത്.
ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും, അതിനുവേണ്ടി നിരന്തരം ഞങ്ങളെ പ്ര ചോദിപ്പിക്കുകയും ചെയ്തിരുന്ന ഏറണാകുളം കാക്കനാട്ടെ ശ്രീ.ഏ. മുത്തു സ്വാമിയോടും, സാങ്കേതികമായി സഹകരിച്ചിരുന്ന ശ്രീ.ടി.എസ്.രവീന്ദ്രനോടും, ശ്രീ.കെ.കെ.നാരായണനോടും, ശ്രീ.പുരുഷോത്തമന്‍ ചന്തേരയോടും, ശ്രീ.സന്തോഷ് നാരായണനോടുമുള്ള നന്ദിയും, കടപ്പാടും ഞങ്ങളിവിടെ രേഖപ്പെടുത്തട്ടെ.
നക്ഷത്രവൃക്ഷങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മുഴുവന്‍ ഇങ്ങനെ സമാ ഹരിക്കുവാന്‍ സമയം കണ്ടെത്തിയിരുന്ന ആ ഗുരുകടാക്ഷത്തിനുമുന്നില്‍ ഞങ്ങള്‍ പ്രണമിക്കുന്നൂ… ഞങ്ങളുടെയാ, നിത്യഗുരുപാദങ്ങളില്‍തന്നെ പുസ്തകം സമര്‍പ്പിക്കുന്നൂ…