ആയുര്‍വേദരഹസ്യം

പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജഗുരുവിന്റെ കൃപാക ടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ഗുരുവിന്റെ ‘ആയുര്‍വേദരഹസ്യം’  ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത്, ഞങ്ങളുടെ ഭാഗ്യമാണിതെന്നും വിശ്വസിക്കുന്നു. ആയുര്‍വേദവിദ്യകള്‍ രഹസ്യവിദ്യകളാണെന്നും, അതെല്ലാവര്‍ക്കും ആര്‍ജ്ജിക്കാന്‍ അധികാരമില്ലെന്നും അവകാശപ്പെട്ടിരുന്നൊരു സാമൂഹികവ്യവസ്ഥ പണ്ടുണ്ടായിരുന്നു; ‘ആയുര്‍വേദരഹസ്യ’മെന്ന വിവ ക്ഷയുടെ ഒരു തലമാണ്. ആയുര്‍വേദം ഗുരുമുഖത്തുനിന്നാണ് ആര്‍ജ്ജിക്കേണ്ടതെന്നും, ഗു രുവാത്സല്യത്തിന് പാത്രമാകാത്തവന് വിദ്യകള്‍ മുഴുവന്‍ ഗുരു പകര്‍ ന്നുനല്കില്ലെന്നുമുള്ളൊരു പഠനവ്യവസ്ഥയുണ്ട്; ‘ആയുര്‍വേദരഹ സ്യ’മെന്ന വിവക്ഷയുടെ മറ്റൊരു തലമാണ്. യൂണിവേഴ്‌സിറ്റിതലത്തില്‍, അക്കാദമികതലത്തില്‍ ആയുര്‍വേദം പഠിച്ചിരിക്കണമെന്നും, അതാണ് ശാസ്ത്രീയപഠനമെന്നും, അങ്ങനെ പഠിച്ചവര്‍ക്കാണ് ചികിത്സിക്കാന്‍ നിയമപരമായ അധികാരമെന്നും, […]

ആയുര്‍വേദരഹസ്യം Read More »