പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്റെ ‘മനസ്സിന്റെ വിഭൂതികള്‍’ പ്രസിദ്ധീകരിക്കാന്‍ ആ.ബുക്സിന് സാധിച്ചുവെന്നത് വലി യൊരു നിയോഗമായിട്ടാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മനസ്സിനെക്കുറിച്ചും, മനസ്സിന്റെ വിഭൂതികളെക്കുറിച്ചുമുള്ള പൂര്‍വാചാര്യന്മാരുടെ അറിവുകള്‍മുഴുവന്‍ വളരെ അടുക്കോടെ സ്വാമിജി പ്രതിപാദിക്കുന്നൊരു ഉത്തമപഠനഗ്രന്ഥമാണിത്. പ്രാചീനമായ ആയുര്‍വേദശാസ്ത്രത്തെയും, വേദാന്തശാസ്ത്രത്തെയും, യോഗശാസ്ത്രത്തെയും അവലംഭിച്ചുകൊ ണ്ടാണ് സ്വാമിജിയിവിടെ മനസ്സിനെയും, ശരീരത്തെയും, ദ്രവ്യത്തെയും സംബന്ധിക്കുന്ന അറിവുകള്‍മുഴുവന്‍ പകര്ന്നുനല്കിയിരിക്കുന്നത്.
ബാഹ്യമായ കര്‍മ്മേന്ദ്രിയങ്ങളും, ആന്തരികമായ മനസ്സും, ബുദ്ധിയു മടങ്ങുന്ന ജ്ഞാനേന്ദ്രിയളും ഉപയോഗിച്ചുകൊണ്ടാണ് നിത്യനിരന്തരം നമ്മള് ജീവിച്ചുപോകുത്. എന്നാല്‍, അവയുടെ സവിശേഷമായ ഓരോ സ്വഭാവത്തെക്കുറിച്ചും, പ്രക്രിയയെക്കുറിച്ചും, ഇന്നെത്രപേര്‍ക്കറിയാം? സുകൃതംകൊണ്ടും, പ്രയത്നംകൊണ്ടും ചുരുക്കം ഭാഗ്യവാന്മാര്ക്കുമാ ത്രമേ അറിയാനിടയുള്ളൂ. ഇത്തരമൊരു സാമൂഹികപശ്ചാത്തലത്തിലാ ണ്, സ്വാമിജിയുടെ മനസ്സിന്റെ വിഭൂതികളെക്കുറിച്ചുള്ള പഠനം പ്രസക്ത മാകുന്നത്. അതുകൊണ്ടുതന്നെ, മനസ്സ് എന്താണെന്നും, മനസ്സിന്റെ വിഭൂതികള്‍ എന്തൊക്കെയാണെന്നും, അതിന്റെ പ്രക്രിയകളെന്തൊക്കെ യാണെന്നും അറിയാന്‍ ജിജ്ഞാസയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാ ത്തൊരു പഠനഗ്രന്ഥമായിരിക്കുമിതെന്നും, ഞങ്ങള്‍ വിശ്വസിക്കുന്നു.
മനസ്സ് പ്രവാഹനിത്യതയുള്ള ഒരു ഭാവദ്രവ്യമാണെന്നും, മനസ്സ് ജ ന്മജന്മാന്തരങ്ങളിലൂടെ ചെയ്തുകൂട്ടിയ കര്‍മ്മകലാപങ്ങളുടെയും, തിന്നു തീര്‍ത്ത ആഹാരങ്ങളുടെയും സൂക്ഷ്മാംശമാണെന്നും, മാനവമനസ്സു ള്ളതുപോലെ സാമൂഹികമായൊരു മനസ്സുണ്ടെന്നുമാണ് സ്വാമിജിയി വിടെ പ്രത്യേകിച്ചും, ആയുര്‍വേദശാസ്ത്രത്തെ അവലംബിച്ചുകൊണ്ട് വിശദമാക്കുന്നത്. മനസ്സങ്ങനെ ജന്മജന്മാന്തരങ്ങളിലൂടെ, പുണ്യപാപ ങ്ങളുടെ പ്രവാഹനിത്യതയിലൂടെയാണ് മാനവനില്‍ കുടികൊള്ളുന്ന തെങ്കില്‍, മനസ്സിന്റെ പ്രതിപ്രവര്‍ത്തനങ്ങളാണ് നിത്യജീവിതമെങ്കില്, നമുക്ക് മനസ്സിനപ്പുറം സര്വസ്വതന്ത്രരാകാന് കഴിയുമോ? മനസ്സിനെ പരിഗണിക്കാതെ സുഖദുഃഖങ്ങളെയും, രോഗാരോഗ്യങ്ങളെയും, പുണ്യപാപങ്ങളെയും, ശാന്താശാന്തികളെയും സമഗ്രമായി നിര്‍വചിക്കാന്‍ കഴിയുമോ? പ്രായോഗികജീവിതത്തില്‍ ഉയര്‍ന്നുവരാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉദ്ഗ്രഥനാത്മകമായി കണ്ടെത്താനുള്ള പലതരം വഴികളാണ് സ്വാമിജി നമുക്കായി, ഗുരുകൃപയാല്‍ തുറന്നുത ന്നിരിക്കുന്നതെന്ന് കാണാം.
ഗുരുകൃപയാല്‍, ജ്ഞാനജിജ്ഞാസ്സുകള്ക്കുവേണ്ടി കരിവെള്ളൂരില്‍ സംഘടിപ്പിയ്ക്കപ്പെട്ടിരുന്ന സ്വാമിജിയുടെ പഠനക്ലാസ്സിന്റെ അക്ഷരരൂ പമാണ് ഞങ്ങളിവിടെ പുസ്തകമായി അവതരിപ്പിക്കുന്നത്.
പ്രസാധനത്തിനുപിന്നില്, ഞങ്ങള്‍ക്കൊപ്പം പലതലങ്ങളില്‍ പ്രവ ര്‍ത്തിച്ചിരുന്ന ഏറണാകുളം കാക്കനാട്ടെ ശ്രീ.ഏ.മുത്തുസ്വാമി, നായര മ്പലത്തിലെ ശ്രീ.ബിജുനടരാജന്, ഒറ്റപ്പാലം പാലിയില്‍ മഠാധികാരിക ള്‍, പാലക്കാട്ടെ ശ്രീ.രാകേഷ് പീറ്റര്‍, പാടിയോട്ടുചാലിലെ സംസ്കൃതാ ചാര്യന് ശ്രീ.രാധാകൃഷ്ണന് കാവില്‍, കരിവെള്ളൂരിലെ ശ്രീ.എം.വി.ജയരാജന്, ബാംഗ്ലൂര്‍ ഉദയപുരയിലെ ശ്രീ.സുരേഷ് നായര്‍, എന്നിവ രോടുള്ള പ്രത്യേക നന്ദിയും, കടപ്പാടും ഞങ്ങളിവിടെ രേഖപ്പെടുത്തട്ടെ.
തുടര്‍ന്നും, ആ ഗുരുകൃപയ്ക്കായി പ്രാര്‍ത്ഥിച്ചുകൊള്ളട്ടെ!