അഭിജ്ഞാനശാകുന്തളം

ഭാരതത്തില്‍ ഇരുപതിരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുവെ ന്ന് കരുതപ്പെടുന്ന മഹാകവിയും, കാവ്യനാടകകൃത്തുമായ കാളിദാസന്റെ കാവ്യനാടകകൃതികളില്‍ വളരെ ശ്രദ്ധേയമാണ് ‘അഭിജ്ഞാനശാകുന്തളം. ശാകുന്തളത്തിന് സ്വാഭാവികമായും ഓരോ കാലത്തും, പുതിയ പുതിയ രംഗാവതരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; ശാകുന്തളത്തെ അടിസ്ഥാന പ്പെടുത്തി ഒട്ടനവധി ഗവേഷണപഠനങ്ങള്‍, നോവലുള്‍, കഥകള്‍, കവിതക ള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍, സിനിമകള്‍ തുടങ്ങിയ പുനഃസൃഷ്ടികളും ഉണ്ടായിക്കൊണ്ടിരുന്നു; ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മലയാളത്തില്‍ വായനക്കുവേണ്ടി മാത്രമായി ‘അകനാടക’സാഹിത്യരൂപവുമുണ്ടാകുന്നത്.

കാളിദാസന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ചും, വിദൂ ഷകനെ മുന്‍നിര്‍ത്തിയും ശാകുന്തളം രചിച്ചത് നിശ്ചയമായും, രംഗപ്രയോ ഗത്തിനുവേണ്ടി തന്നെയാണ്; ഇന്ന് പക്ഷെ, ശാകുന്തളം വായിയ്ക്കപ്പെടുന്ന തും, അവതരിപ്പിയ്ക്കപ്പെടുന്നതും, അതൊരു പൗരാണികമായ കാവ്യനാടക മെന്ന നിലയിലാണല്ലോ? അങ്ങനെ ഓരോ കാലത്തുമുണ്ടാകുന്ന അവതര ണങ്ങള്‍ക്കെല്ലാം സ്വാഭാവികമായും, അതാത് കാലത്തെ നവീന സാങ്കേതികവിദ്യകളാണ് സ്വീകരിക്കുക; അങ്ങനെയാണ് ശാകുന്തളം കാലത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നത്; അതായത്, രംഗാവതരണരീതികള്‍ അതാത് കാലത്തെ സംവിധായകരുടെ ഉള്‍കാഴ്ചകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയി രുന്നൂ; എന്നാല്‍ ഒരിക്കലും, ശാകുന്തളത്തിന്റെ ആന്തരികപ്രകൃതിയ്ക്ക് മാറ്റമുണ്ടാവുന്നേയില്ല; ഇതിവൃത്തഘടനയും, കാവ്യഭാവുകത്വവും, ദര്‍ശനി കതയും മാറ്റത്തിന് വിധേയമാകാതെ നിലനില്ക്കുന്നൂ!

ശാകുന്തളത്തിന്റെ അവതരണാംശങ്ങള്‍ മുഴുവനുമിരിക്കുന്നത്, വിദൂഷകനെ മുന്‍നിര്‍ത്തിയുള്ള രചനാഘടനയിലാണ്. കാലക്രമത്തില്‍, ചരിത്രപരമായി വിദൂഷകനാടകങ്ങള്‍ പൗരാണികമായിത്തീര്‍ന്നൂ; ശാകുന്തളവും, അങ്ങനെയാണ് പൗരാണികനാടകമായി കരുതാനിടയായതും; ഇത്തരമൊരു തിരിച്ചറിവിലാണ് ഞാന്‍, ശാകുന്തളത്തിലെ വിദൂഷകനെയും, വിദൂഷകനു മായി ബന്ധപ്പെട്ടുള്ള അവതരണാംശങ്ങളെയും മുഴുവന്‍ തിരസ്‌ക്കരിച്ചു കൊണ്ട് സ്വതന്ത്രവും, ഭാവാത്മകവുമായ അകനാടകം രചിക്കാനിടയായത്.
നാടകം രംഗാവതരണകലയാണ്; അതിനായി രചിയ്ക്കപ്പെടുന്ന നാടക സാഹിത്യമാകട്ടെ, രംഗാവതരണപാഠങ്ങളുമാണ്; കാണികള്‍ക്ക് കാണാനും, കേള്‍ക്കാനുമുള്ള കരുതലോടെ ദൃശ്യമാനത്തില്‍ രചിയ്ക്കപ്പെടുന്ന വയാ ണ്; രംഗാവതരണത്തിനായുള്ള സാങ്കേതികസൂചനകളോടെ സംവിധായര്‍ ക്കുവേണ്ടി തയ്യാറാക്കപ്പെടുന്നവയാണ്.

അകനാടകമാകട്ടെ, ദൃശ്യവത്ക്കരണത്തിന് വിധേയമാകാത്ത ജീവിത ത്തിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ നാടകാവബോധത്തോടെ വായനയ്ക്കുവേണ്ടി രചിക്കയ്‌പ്പെടുന്ന നാടകസാഹിത്യരചനകളാണ്; രംഗാവതരണത്തി നായുള്ള സാങ്കേതികസൂചനകളും, രംഗബോധമുണര്‍ത്തലുമില്ലാതെ കഥ കളും, നോവലുകളുംപോലെ വായനയിലൂടെ സംവദിക്കുന്നവയാണ്; അതുകൊണ്ട് അകനാടകം മനസ്സിന്റെ കലയാകുന്നൂ; സാഹിത്യരൂപമാകുന്നൂ;  മനസ്സും, മനോഗതങ്ങളും അകനാടകരചനാസങ്കേതങ്ങളായി വരുന്നൂ.
ശാകുന്തളം വായിക്കുമ്പോള്‍ വ്യക്തമാകുന്നതാണ്, കാളിദാസന്‍ അവതരണാംശത്തേക്കാള്‍ സാഹിത്യാംശത്തിനാണ്; ഭാവാംശത്തിനാണ് രചന യില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന്; രംഗാവതരണത്തിന് വഴങ്ങാത്ത അദൃശ്യബിംബകല്പനകളും, അരൂപികളായ കഥാപാത്രങ്ങളും നിരവധിയാ ണ്; ഇവയൊക്കെ കാണികളിലെത്തിക്കാന്‍ കാളിദാസന്‍ ആശ്രയിക്കുന്നതാ കട്ടെ, വിദൂഷകനെയും കാവ്യാലാപനത്തെയുമാണ്. ഇത്തരമൊരു രചനാത ന്ത്രം കാളിദാസന്‍ സ്വീകരിച്ചതുതന്നെ, ശാകുന്തളത്തെ ഭാവാത്മകതയുടെ ഇതിഹാസമാനങ്ങളിലേക്ക് ഉയര്‍ത്താനാണെന്ന് കരുതാവുന്നതാണ്; അത്ര യേറെ മനുഷ്യവംശങ്ങളും, അവരുടെ തലമുറകളും, ഗ്രാമങ്ങളും നഗരങ്ങ ളും കുടിലുകളും കൊട്ടാരങ്ങളും കാടുകളും മൃഗങ്ങളും വൃക്ഷങ്ങളും ചെടി കളും നദികളും തടാകങ്ങളും മത്സ്യങ്ങളും കടലും പര്‍വതവും ആകാശ വും സ്വര്‍ഗ്ഗവും ദേവന്മാരും രാജാക്കന്മാരും തപസ്വികളും ഗുരുക്കന്മാരും പടയാളികളും യുദ്ധവുമൊക്കെ ശാകുന്തളത്തില്‍ നിറഞ്ഞുനില്ക്കുകയാ ണ്! ഇവയെല്ലാം ഒരു രംഗവേദിയില്‍ സമഗ്രമായി ദൃശ്യവല്ക്കരിക്കാന്‍ സാ ങ്കേതികവിദ്യകള്‍കൊണ്ടൊന്നും സാദ്ധ്യമല്ലതന്നെ! ഞാനിങ്ങനെ ചിന്തിച്ചപ്പോഴാണ്, അഭിജ്ഞാനശാകുന്തളത്തെ ഇതിഹാസമാനത്തില്‍ അതിബൃഹത്തായിതന്നെ വായനക്കാരനെ അനുഭവിപ്പിയ്ക്കാവുന്നൊരു ‘കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അകനാടകം’ രചിക്കാനിടയായത്.
എക്കാലത്തെയും വായനക്കാര്‍ക്ക് അഭിജ്ഞാനശാകുന്തളം നവീനമാ യിതന്നെ തോന്നണമെന്ന ലക്ഷ്യത്തോടെ രചിയ്ക്കപ്പെട്ട ‘അഭിജ്ഞാനശാ കുന്തളം അകനാടകം’ ഞാന്‍ മഹാകവി കാളിദാസന്റെ പാവനപാദസ്മര ണയ്ക്കുമുന്നില്‍ വിനയ്‌ന്വിതനായി നമസ്‌ക്കരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നൂ

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart