അകനാടക വായനക്കാഴ്ച

‘പൂക്കള്‍ കാത്തിരിക്കുന്നു’ അകനാടക വായനക്കാഴ്ച നമ്മുടെ പുസ്തക പ്രസാധകര്‍ ഒന്നടങ്കം പറയുന്നൂ, നോവലുകളെയും കഥകളേയുമപേക്ഷിച്ച് നാടകങ്ങള്‍ വിറ്റുപോകാത്തത് പുതിയ നാടകങ്ങളുടെ പ്രസിദ്ധീകരണം അസാദ്ധ്യമാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്. മുതിര്‍ന്ന നാടകകൃത്തുക്കള്‍പോലും പറയുന്നൂ, നമ്മുടെ നാടകപ്രവര്‍ത്തകര്‍ക്കുപോലും നാടകങ്ങള്‍ വായിക്കുന്ന ശീലമില്ലാതെയെന്ന്! അതേസമയം, സര്‍ഗ്ഗാത്മക കൃതികള്‍ വാങ്ങിവായിക്കുക ശീലമാക്കിയ കേരളത്തിലെ സംസ്‌ക്കാരസമ്പന്നരായ പൊതുവായനക്കാരും പറയുന്നൂ, കഥകളോടും കവിതകളോടുമുള്ള താത്പര്യത്തേക്കാള്‍ നാടകം കാണാനുണ്ടെങ്കിലും തങ്ങള്‍ക്ക്, നാടകം വായനയില്‍ താത്പര്യമേയില്ലെന്ന്! ശുദ്ധ വായനക്കാരെന്തുകൊണ്ടാണ് നാടകകൃതികളില്‍നിന്ന് അകന്നുനില്‍ക്കാനിടയാകുന്നത്? അനുഭവംകൊണ്ടറിയാം, ഓരോ നാടകകൃതിയും രചിയ്ക്കപ്പെടുന്നത് അതിന്റെ രംഗാവതരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് […]

അകനാടക വായനക്കാഴ്ച Read More »

അകനാടക അവതരണം

അകനാടകം. രചനയും അവതരണവും: എം. സുകുമാര്‍ജി. വേദി: പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രേയിം ഫിലിം. സൊസൈറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം- 2020. എല്ലാം ദേശാടനക്കിളികള്‍ ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അലയടിച്ചുയര്‍ന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി രചിയ്ക്കപ്പെട്ട അകനാടകമാണ്, എല്ലാം ദേശാടനക്കിളികള്‍. ദൃശ്യവല്ക്കരണത്തിന് വഴങ്ങാത്തതും, നാടകാവബോധത്തോടെ വായിച്ചാസ്വദിക്കാവുന്നതുമാണ് അകനാടകങ്ങള്‍.

അകനാടക അവതരണം Read More »

മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും

ഓര്‍ക്കുന്നൂ, പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്, ‘ശ്രീമദ് ഭഗവദ്ഗീത ഒരു യുദ്ധവേദപുസ്തകമാണോ?’, ‘ഹിംസയിലും ധര്‍മ്മമുണ്ടെന്ന് യോദ്ധാവിനെ(അര്‍ജ്ജുനനെ) വിശ്വസിപ്പിച്ച് യുദ്ധോത്സുകനാക്കുകയായിരുന്നുവോ, ഭഗവദ്ഗീതയുടെ പ്രയോജനം?’ ഈ രണ്ട് പ്രധാന ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്, തൊണ്ണൂറുകളുടെ പകുതിമു തല്‍ കേരളത്തിലങ്ങോളമിങ്ങാളം ആയിരക്കണക്കിന് വേദികളില്‍ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി യത്. അതുവരെ നിലനിന്നിരുന്ന ഭഗവദ്ഗീതാവ്യാഖ്യാനങ്ങളുടെ സാമൂഹ്യകമായ സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള സ്വാമിജിയുടെ ചോദ്യങ്ങ ളും, പാരമ്പര്യപ്രോക്തമായ സ്വാമിജിയുടെ ഗീതാവ്യാഖ്യാനവും കേരളീയ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍ ശ്രദ്ധേയമായി മുഴങ്ങിത്തുടങ്ങി. അതുവരെ ഗീതാജ്ഞാനയജ്ഞപരമ്പരകള്‍ സംഘടിപ്പിച്ചുവന്നിരുന്ന വ്യവസ്ഥാപിത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും, ഗീതാവ്യാഖ്യാതാക്കളെയും വീണ്ടുവിചാരങ്ങള്‍ക്കും,

മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും Read More »

മനസ്സിന്റെ വിഭൂതികൾ

പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്റെ ‘മനസ്സിന്റെ വിഭൂതികള്‍’ പ്രസിദ്ധീകരിക്കാന്‍ ആ.ബുക്‌സിന് സാധിച്ചുവെന്നത് വലി യൊരു നിയോഗമായിട്ടാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മനസ്സിനെക്കുറിച്ചും, മനസ്സിന്റെ വിഭൂതികളെക്കുറിച്ചുമുള്ള പൂര്‍വാചാര്യന്മാരുടെ അറിവുകള്‍മുഴുവന്‍ വളരെ അടുക്കോടെ സ്വാമിജി പ്രതിപാദിക്കുന്നൊരു ഉത്തമപഠനഗ്രന്ഥമാണിത്. പ്രാചീനമായ ആയുര്‍വേദശാസ്ത്രത്തെയും, വേദാന്തശാസ്ത്രത്തെയും, യോഗശാസ്ത്രത്തെയും അവലംഭിച്ചുകൊ ണ്ടാണ് സ്വാമിജിയിവിടെ മനസ്സിനെയും, ശരീരത്തെയും, ദ്രവ്യത്തെയും സംബന്ധിക്കുന്ന അറിവുകള്‍മുഴുവന്‍ പകര്‍ന്നുനല്‍കിയിരിക്കുന്നത്. ബാഹ്യമായ കര്‍മ്മേന്ദ്രിയങ്ങളും, ആന്തരികമായ മനസ്സും, ബുദ്ധിയു മടങ്ങുന്ന ജ്ഞാനേന്ദ്രിയളും ഉപയോഗിച്ചുകൊണ്ടാണ് നിത്യനിരന്തരം നമ്മള്‍ ജീവിച്ചുപോകുത്. എന്നാല്‍, അവയുടെ സവിശേഷമായ ഓരോ സ്വഭാവത്തെക്കുറിച്ചും, പ്രക്രിയയെക്കുറിച്ചും, ഇന്നെത്രപേര്‍ക്കറിയാം? സുകൃതംകൊണ്ടും,

മനസ്സിന്റെ വിഭൂതികൾ Read More »

ജ്ഞാനമാര്‍ഗ്ഗം

പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്ജിയുടെ ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ആ.ബുക്‌സ് പ്രസിദ്ധീകരിക്കുന്നത് ഒരു നിയോഗമായി കരുതുകയാണ്. സ്വാമിജിയുടെ വേദാന്ത-ആയുര്‍വേദ ദര്‍ശനങ്ങളുടെ പഠനങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങള്‍ മുമ്പ് പയ്യന്നൂരില്‍നിന്ന് ‘ആത്മീയ ദൃശ്യമാസിക’ പ്രസിദ്ധീകരിക്കുകയുണ്ടായി; പ്രസ്തുത മാസികയ്ക്കുവേണ്ടി സ്വാമിജി ഖണ്ഡശ്ശയായി എഴുതിത്തന്നിരുന്നതാണ് ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത മാസിക പ്രസിദ്ധീകരിച്ചുവന്നിരുന്നത്, സ്വാമിജി കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആദ്ധ്യാത്മിക പഠനക്ലാസ്സുകള്‍ നടത്തിവന്നിരുന്ന സമയമായിരുന്നു; സ്വാമിജിയുടെ ചിന്തകളില്‍; ദാര്‍ശനിക വ്യാഖ്യാനങ്ങളില്‍; സത്യതയുടെ ഘനഗംഭീരമായ പൗരുഷശബ്ദത്തില്‍ കേരളത്തിലെ യുവതീയുവാക്കള്‍ ആക

ജ്ഞാനമാര്‍ഗ്ഗം Read More »

നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും

ഭാരതീയരായ പൂര്‍വികര്‍ തങ്ങളുടെ ജീവിതത്തില്‍ ഔഷധസസ്യങ്ങ ള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ ജന്മത്തിനും ഓരോ നക്ഷത്രവുമായി ബന്ധമുണ്ടെന്ന് കരുതിയതുപോലെ ഓരോ ഔ ഷധസസ്യവുമായും ബന്ധമുണ്ടെന്ന് കരുതിയിരുന്നു. അതനുസരിച്ചാണ് ഓരോ നക്ഷത്രത്തിനും പ്രത്യേകം ഔഷധസസ്യത്തെയും കണക്കാക്കി യിരുന്നത്. അങ്ങനെയാണ് ഒരാളുടെ നക്ഷത്രത്തിനനുസരിച്ച ഔഷധവൃ ക്ഷം നട്ടുപിടിപ്പിക്കുകയും, അതിനെ പതിവായി പരിചരിക്കുകയും, ഒരിക്ക ലും നശിപ്പിക്കാതിരിക്കുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചെയ്തുവന്നാല്‍ ദീര്‍ഘായുസ്സും, നല്ല ആരോഗ്യവും ഉണ്ടാകുമെന്നാണ് ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്’. ഈയൊരു ജ്യോതിശാസ്ത്രദര്‍ശനം അനു സരിച്ചാണ് ഋഷികള്‍

നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും Read More »

അഭിജ്ഞാനശാകുന്തളം

ഭാരതത്തില്‍ ഇരുപതിരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുവെ ന്ന് കരുതപ്പെടുന്ന മഹാകവിയും, കാവ്യനാടകകൃത്തുമായ കാളിദാസന്റെ കാവ്യനാടകകൃതികളില്‍ വളരെ ശ്രദ്ധേയമാണ് ‘അഭിജ്ഞാനശാകുന്തളം. ശാകുന്തളത്തിന് സ്വാഭാവികമായും ഓരോ കാലത്തും, പുതിയ പുതിയ രംഗാവതരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; ശാകുന്തളത്തെ അടിസ്ഥാന പ്പെടുത്തി ഒട്ടനവധി ഗവേഷണപഠനങ്ങള്‍, നോവലുള്‍, കഥകള്‍, കവിതക ള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍, സിനിമകള്‍ തുടങ്ങിയ പുനഃസൃഷ്ടികളും ഉണ്ടായിക്കൊണ്ടിരുന്നു; ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മലയാളത്തില്‍ വായനക്കുവേണ്ടി മാത്രമായി ‘അകനാടക’സാഹിത്യരൂപവുമുണ്ടാകുന്നത്. കാളിദാസന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ചും, വിദൂ ഷകനെ മുന്‍നിര്‍ത്തിയും ശാകുന്തളം രചിച്ചത് നിശ്ചയമായും, രംഗപ്രയോ ഗത്തിനുവേണ്ടി

അഭിജ്ഞാനശാകുന്തളം Read More »

നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍

നാടകകൃത്തുക്കള്‍ അകനാടകമെഴുതുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഓരോ നാടകകൃത്തും താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കുകയെ ന്നതാണ്. എങ്ങനെയാണോ, ഒരു കഥാകൃത്തിന്റെ കഥയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്, എങ്ങനെയാണൊരു നോവലിസ്റ്റ് രചിച്ച നോവലിന്റെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ് തമായിരിക്കുന്നത്, അതുപോലെ ഒരു നാടകകൃത്തിന്റെ അകനാടകകൃതിയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാകുന്നു. അതുകൊണ്ടുതന്നെ അകനാടകം മൗലികവും, സ്വതന്ത്രവും, പൂര്‍ണ്ണവുമായ അസ്തിത്വത്തോടെ സാഹിത്യകൃതിയായി സാഹിത്യരംഗത്ത്, വായന ക്കാരുടെ ലോകത്ത് വിരാജിക്കുന്നു.‘അകനാടക’മെന്നത് ഒരു സംജ്ഞാനാമമാണ്; ഇത് രംഗനാടകപാഠമല്ല, നാടകസാഹിത്യകൃതിയാണെന്ന് തിരിച്ചറിയാനും, നാടകകലാ

നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍ Read More »

Shopping Cart