നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍

നാടകകൃത്തുക്കള്‍ അകനാടകമെഴുതുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഓരോ നാടകകൃത്തും താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കുകയെ ന്നതാണ്. എങ്ങനെയാണോ, ഒരു കഥാകൃത്തിന്റെ കഥയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്, എങ്ങനെയാണൊരു നോവലിസ്റ്റ് രചിച്ച നോവലിന്റെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ് തമായിരിക്കുന്നത്, അതുപോലെ ഒരു നാടകകൃത്തിന്റെ അകനാടകകൃതിയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാകുന്നു. അതുകൊണ്ടുതന്നെ അകനാടകം മൗലികവും, സ്വതന്ത്രവും, പൂര്‍ണ്ണവുമായ അസ്തിത്വത്തോടെ സാഹിത്യകൃതിയായി സാഹിത്യരംഗത്ത്, വായന ക്കാരുടെ ലോകത്ത് വിരാജിക്കുന്നു.
‘അകനാടക’മെന്നത് ഒരു സംജ്ഞാനാമമാണ്; ഇത് രംഗനാടകപാഠമല്ല, നാടകസാഹിത്യകൃതിയാണെന്ന് തിരിച്ചറിയാനും, നാടകകലാ രൂപവും നാടകസാഹിത്യകൃതിയും വ്യത്യസ്തമായ സ്വതന്ത്രാസ്തിത്വ വുമുള്ള സര്‍ഗ്ഗാത്മകധാരകളാണെന്ന് സൂചിപ്പിക്കാനുള്ളൊരു നാമം. നാടകകല കാഴ്ചക്കാര്‍ക്കുവേണ്ടി സംവിധായകന്‍ രൂപപ്പെടുത്തുന്ന താണെങ്കില്‍, നാടകകൃത്ത് അകനാടകം രചിക്കുന്നത് വായനക്കാര്‍ക്കുവേണ്ടിയാണ്. വായനക്കാരുടെ മനോരംഗത്താണ് അകനാടകം സഫ ലമാകുന്നതെന്ന് സംജ്ഞാര്‍ത്ഥം.

ഓരോ രംഗപാഠവും നാടകാവതരണത്തിനുവേണ്ടിയുള്ള രൂപമാതൃ കയാണ്. സംവിധായകന്‍, അഭിനേതാക്കള്‍, രംഗപടമൊരുക്കുന്ന കലാസംവിധായകന്‍, പശ്ചാത്തലസംഗീതമൊരുക്കുന്ന സംഗീതസംവിധായ കന്‍ തുടങ്ങിയ പ്രതിഭാധനരായ സാങ്കേതികപ്രവര്‍ത്തകര്‍ക്കുവേണ്ടി എഴുതപ്പെടുന്നവയാണ്. അതുകൊണ്ടാണ് രംഗപാഠങ്ങള്‍ രംഗാവത രണത്തിന് ആവശ്യമായ  സാങ്കേതികനിര്‍ദ്ദേശങ്ങളോടുകൂടി, ചലനദൃ ശ്യമാനത്തില്‍ എഴുതപ്പെടുന്നതും, പൊതുവായനക്കാരെ ആകര്‍ഷി ക്കാതിരിക്കുന്നതും.

നാടകാവതരണത്തിന്റെ ആത്യന്തികമായ കര്‍തൃത്വം കുടികൊള്ളുന്നത് സംവിധായകനിലാണ്. നാടകസംവിധായകന്റെ സങ്കല്പത്തിന നുസരിച്ചാണ് സമഗ്രമായ രംഗാവിഷ്‌ക്കാരം നിര്‍വഹിക്കപ്പെടുന്നത്. അതിനുവേണ്ടി സംവിധായകന്‍ അവലംബിക്കുന്നത് ഏതെങ്കിലുമൊ രു നാടകരംഗപാഠം തന്നെയാകണമെന്നില്ല കഥയും, നോവലും, കവിതയും, സിനിമയും, ശില്പവും, ചിത്രവുമൊക്കെയാകാം. കേവലമൊരു വാര്‍ത്താശകലത്തില്‍ നിന്നുപോലും അവിസ്മരണീയമായ രംഗാവി ഷ്‌ക്കാരങ്ങള്‍ നിര്‍വഹിക്കാമെന്ന് തെളിയിച്ചുകഴിഞ്ഞ പ്രതിഭാധനരാ യ സംവിധായകരുണ്ട്.

തന്റെ രംഗാവിഷ്‌ക്കാരത്തിനായുള്ള രംഗപാഠമൊരുക്കുകയെന്നത് സംവിധായകന്റെ ഉത്തരവാദിത്വമാണ്, സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്. സംവിധായകനതിനുവേണ്ടി നാടകകൃത്തിനെ സമീപിക്കുമ്പോള്‍, സം വിധായകന്റെ സങ്കല്പമനുസരിച്ചുള്ളൊരു രംഗപാഠമെഴുതാന്‍ മാത്ര മേ നാടകകൃത്തിന് സ്വാതന്ത്ര്യമുള്ളൂ. നാടകകൃത്ത് തന്റേതായ സങ്കല്പമനുസരിച്ചൊരു രംഗപാഠമൊരുക്കി സംവിധായകനെ സമീപിക്കുകയാണ് ചെയ്യുന്നതെങ്കില്‍, അപ്പോഴും സംവിധായകന്റെ സങ്കല്പ ത്തിനനുസരിച്ചതിനെ പൊളിച്ചെഴുതേണ്ടിവരും. അതിലെ ഏതെങ്കിലു മൊരു മുഹൂര്‍ത്തത്തില്‍നിന്ന്, അല്ലെങ്കില്‍ അതിലെയൊരു ആശത്തി ല്‍നിന്ന്, അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു സംഭാഷണത്തില്‍നിന്ന് മാത്രമാകാം, സംവിധായകനതിനെ തന്റേതായൊരു രംഗാവിഷ്‌ക്കാരം രൂപപ്പെടുത്തുന്നത്. നാടകകൃത്തിങ്ങനെ സംവിധായന്റെ രംഗപാഠമൊ രുക്കുന്നൊരു സാങ്കേതികപ്രവര്‍ത്തകന്‍ മാത്രമായിമാറുകയാണ് ചെ യ്യുന്നതെങ്കില്‍ അകനാടകകൃത്താകട്ടെ, താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കു കയാണ്; ലോകത്തെ മുഴുവന്‍ വായനക്കാരുമായി നിത്യനിരന്തരം സംവദിക്കാവുന്ന സൃഷ്ടിയിലേര്‍പ്പെടുകയാണ് ചെയ്യുന്നത്.

സംവിധായകനുവേണ്ടി രംഗപാഠമെഴുതി സംവിധായകനെ തുപ് തിപ്പെടുത്തുന്നതുപോലെ എളുപ്പമല്ല, നാടകസാഹിത്യകൃതിയെഴുതി വായനക്കാരെ തൃപ്തിപ്പെടുത്തുകയെന്നത്. രംഗപാഠത്തില്‍ കഥാപാ ത്രങ്ങളുടെ പ്രായത്തെയും, പെരുമാറ്റവിശേഷങ്ങളെയും, വ്യക്തിത്വ ത്തെയും, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും, അവര്‍ക്കിട യിലെ വൈരുദ്ധ്യങ്ങളെയും സംബന്ധിക്കുന്ന സൂചനകള്‍ മാത്രം നല്‍കിയാല്‍ മതി. അതാത്, രംഗാവതരണത്തില്‍ കഥാപാത്രത്തെ ഉ ജ്ജ്വലമാക്കാന്‍ പ്രാഗത്ഭ്യമുള്ള അഭിനേതാക്കളെ കണ്ടെത്താനും, പരിശീലിപ്പിച്ചെടുക്കാനും സംവിധായകനുണ്ട്. കഥാപാത്രങ്ങള്‍ക്ക് പ്രായ ഭേദങ്ങളും, ഓരോ രൂപവും, ഭാവവും പകരാനുള്ള മേക്കപ്പുമാനും, കോസ്റ്റ്യുമറുമുണ്ട്. കഥാപാത്രങ്ങള്‍ക്കിടയില്‍ മാറിമാറിവരുന്ന വൈകാരികതലങ്ങളെ ഭാവസാന്ദ്രമാക്കാനുള്ള സംഗീതസംവിധായകരുണ്ട്. കഥാപാത്രങ്ങളുടെ കുടുംബപരവും, സാമൂഹികവുമായ നിലയും, വില യും പ്രകടമാക്കുന്ന അന്തരീക്ഷവും, രംഗസജ്ജീകരണങ്ങളുമുണ്ടാക്കി യെടുക്കാന്‍ കലാസംവിധായകനുണ്ട്. ശബ്ദവും, പ്രകാശവും നിയന്ത്രിക്കാവുന്ന വിദഗ്ധന്മാരുണ്ട്.

സംവിധായകന്‍ ഇത്രയേറെ സാങ്കേതികവിദഗ്ധന്മാരുടെ കഠിനാദ്ധ്വാനത്തിലൂടെയാണ് തന്റെ കലാസൃഷ്ടി കാഴ്ചക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതെങ്കില്‍ നാടകകൃത്താകട്ടെ, തന്റെ പ്രതിഭയുടെ വെളിച്ചത്തില്‍, തന്റെ സങ്കല്പബലത്തില്‍, താന്‍ തനിച്ചാണ്, തന്റെ സാഹിത്യകൃതിയെ വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്; ഓ രോ വായനക്കാരനും വ്യത്യസ്തതലങ്ങളിള്‍ അനുഭവിക്കാന്‍!
അകനാടകമതുകൊണ്ട് രംഗാവതരണത്തിന്റെയും, രംഗവേദിയുടെ യും, ചലനദൃശ്യങ്ങളുടെയും സാങ്കേതികസൂചനകളൊന്നുമില്ലാതെ; രംഗപാഠത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ നോവലും, കഥയും പോലെ എന്നാല്‍, നാടകാവബോധത്തോടെ അനായസമായി വായിച്ചാസ്വദിക്കാവുന്ന രചനാരീതിയാണ് അവലംബിക്കുന്നത്. നാടകരംഗപാഠങ്ങള്‍ എഴുതിയും, വായിച്ചും ശീലിച്ചവര്‍ക്ക് അകനാടകരചനാരീ തിയും, നോവല്‍-കഥാരചനാരീതിയും ഒരുപോലെയാണെന്ന് തോ ന്നിയാലത് ശരിയാണ്; നോവലും, കഥയും പോലെ അനായസമായി വായിക്കപ്പെടാന്‍തന്നെയാണ് നാടകകൃത്ത് അകനാടകകൃതി രചിക്കു ന്നത്.
അകനാടകത്തെ നോവലില്‍ നിന്നും, കഥയില്‍ നിന്നും വ്യത്യസ്ത മാക്കുന്നതും, അകനാടകം മൗലികമായ സാഹിത്യശാഖയായി രൂപപ്പെ ടുന്നതും, അകനാടകത്തിന്റെ ആന്തരികസ്വഭാവത്താലാണ്. ഇതിവൃത്തസ്വീകരണവും, സംഭാഷണപ്രധാനവും, നാടകീയമായ ക്രിയാംശ ങ്ങളുടെയും, വൈകാരികതയുടെയും ഏകതാനമായൊരു പരിചരണം കൊണ്ടാണ് അകനാടകം വ്യത്യസ്തമാകുന്നത്. വിരുദ്ധങ്ങളായ ശ ക്തികളുടെയോ, ആശയങ്ങളുടെയോ, സാഹചര്യങ്ങളുടെയോ, ചിന്തകളുടെയോ ഒക്കെ ബാഹ്യവും, ആഭ്യന്തരവുമായ സംഘര്‍ഷങ്ങളുടെ നാടകീയമായ ഭാവാവതരണമാണ് അകനാടകത്തിന്റെ അന്തസ്സത്ത. അതുകൊണ്ടുതന്നെ, അകനാടകകൃതി വായിക്കാനിടയാകുന്ന സംവി ധായകന് അനായസമായി അതിനൊരു രംഗഭാഷ്യമൊരുക്കാം. എന്നാ ല്‍ ദൃശ്യവല്ക്കരണത്തിനും, കാസ്റ്റിങിനും വഴങ്ങാത്ത അകനാടകകൃതിയാണെങ്കില്‍, അത് സാഹിത്യഗുണമാത്രവും, മൗലികവുമായൊരു നാടകസാഹിത്യകൃതിയായിതന്നെ നിലനില്ക്കും.
അങ്ങനെ നാടകരംഗപാഠങ്ങള്‍ രചിച്ച് കാഴ്ചക്കാരുടെയും, സംവിധായകരുടെയും ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠിതരും, നിരവധി അം ഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്ന ഒരു സംഘം നാടകകൃത്തു ക്കളെഴുതിയ വ്യത്യസ്തങ്ങളായ നാടകസാഹിത്യകൃതികളുടെ സമാഹാരമാണിത്. ഇത്തരമൊരു നാടകസാഹിത്യസമാഹാരം മലയാളഭാഷയിലെന്നല്ല, ഇതരഭാഷകളിലും ആദ്യത്തേതാണ്. ഇങ്ങനെ നാടക കലയും, നാടകസാഹിത്യവും വ്യത്യസ്ത സംവേദനതലങ്ങളാണെന്ന് വിളിച്ചോതുന്ന പ്രതിഭാശാലികളായ നാടകകൃത്തുക്കളെഴുതിയ കൃതി കളോരോന്നും നമ്മുടെ ഓരോ നാടകകൃത്തിനും, വായനക്കാരനും സംവേദനത്തിന്റെ പുതുവഴിയും, വഴിവെളിച്ചവും, സാഹിത്യചരിത്രവുമായി മാറുമെന്നതില്‍ സംശയമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart