ഓര്‍ക്കുന്നൂ, പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്, ‘ശ്രീമദ് ഭഗവദ്ഗീത ഒരു യുദ്ധവേദപുസ്തകമാണോ?’, ‘ഹിംസയിലും ധര്‍മ്മമുണ്ടെന്ന് യോദ്ധാവിനെ(അര്‍ജ്ജുനനെ) വിശ്വസിപ്പിച്ച് യുദ്ധോത്സുകനാക്കുകയായിരുന്നുവോ, ഭഗവദ്ഗീതയുടെ പ്രയോജനം?’ ഈ രണ്ട് പ്രധാന ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്, തൊണ്ണൂറുകളുടെ പകുതിമു തല്‍ കേരളത്തിലങ്ങോളമിങ്ങാളം ആയിരക്കണക്കിന് വേദികളില്‍ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി യത്.
അതുവരെ നിലനിന്നിരുന്ന ഭഗവദ്ഗീതാവ്യാഖ്യാനങ്ങളുടെ സാമൂഹ്യകമായ സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള സ്വാമിജിയുടെ ചോദ്യങ്ങ ളും, പാരമ്പര്യപ്രോക്തമായ സ്വാമിജിയുടെ ഗീതാവ്യാഖ്യാനവും കേരളീയ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍ ശ്രദ്ധേയമായി മുഴങ്ങിത്തുടങ്ങി. അതുവരെ ഗീതാജ്ഞാനയജ്ഞപരമ്പരകള്‍ സംഘടിപ്പിച്ചുവന്നിരുന്ന വ്യവസ്ഥാപിത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും, ഗീതാവ്യാഖ്യാതാക്കളെയും വീണ്ടുവിചാരങ്ങള്‍ക്കും, ഗീതയുടെ പുനര്‍വായനക്കും നിര്‍ബന്ധിതരാക്കി.
വര്‍ഷാവര്‍ഷം മുടങ്ങാതെ സംഘടിപ്പിച്ചുവന്നിരുന്ന ഗീതാജ്ഞാനയജ്ഞപരമ്പരകളില്‍ അധികവും നിലച്ചുപോകാനിടയാക്കി. തുടര്‍ന്നത്, തൊണ്ണൂറുകളുടെ അവസാനമായപ്പോഴാണ്, പലയിടങ്ങളിലും പുനരാരംഭിച്ചത്; അതാകട്ടെ, സ്വാമിജിയുടെ ഗീതാവ്യാഖ്യാനങ്ങളെ അവലംബിച്ചുകൊണ്ടായിരുന്നൂ. ഇത് വ്യക്തമാകണമെങ്കില്‍, സ്വാമിജിക്ക് മുമ്പും പിമ്പും കേരളത്തില്‍ നടന്നിരുന്ന ഗീതാപ്രഭാഷണങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നെതൊരു ചരിത്രസത്യമാണ്.
എത്രയോ യുദ്ധഭൂമികളില്‍; ദേവാസുരയുദ്ധത്തില്‍ വരെ പങ്കെടു ത്ത് വിജയശ്രീലാളിതനായി; തന്റെ ആയോധനപാടവം തെളിയിച്ചിട്ടു ള്ള വീരയോദ്ധാവായ അര്‍ജ്ജുനന്‍ ഇദംപ്രഥമമായി, മഹാഭാരതയു ദ്ധക്കളത്തില്‍ തന്റെ ബോധവുമായി ഏറ്റുമുട്ടുകയായിരുന്നൂ! അര്‍ജ്ജു നനങ്ങനെ വിചാരക്ഷമതയുടെ ലോകങ്ങളില്‍നിന്നും, വൈകാരിക പാരവശ്യത്തിന്റെ ഉദാത്തഭൂമികയിലേക്ക് വികസിക്കുകയായിരുന്നൂ! ഭഗവദ്ഗീതയുടെ ഈ സത്യദര്‍ശനത്തെ; പാരമ്പര്യപ്രോക്തമായ അടി സ്ഥാനദര്‍ശനത്തെയാണ് സ്വാമിജി തന്റെ ഗീതാവ്യാഖ്യാനത്തില്‍ ആ ദ്യാവസാനം അവലംബിച്ചിരുന്നത്.
ഭഗവദ്ഗീതയുടെ ആയുധങ്ങള്‍ക്കുമപ്പുറമുള്ള; പ്രസിദ്ധമായ ജ്ഞാ നയോഗം കൊണ്ടുള്ള; സാംഖ്യയോഗം കൊണ്ടുള്ള ഗീതാമൃതലോക ങ്ങളിലേക്കുള്ള വഴിതുറക്കലായിരുന്നൂ; വ്യക്തിവാനസകളും, പ്രസ്ഥാ നതാല്പര്യങ്ങളുമില്ലാതെ ഭഗവദ്ഗീതയെ അതിന്റെ സമഗ്രദര്‍ശനവി ശേഷത്തോടെയുള്ള സ്വാമിജിയുടെ അനശ്വരശബ്ദമായിരുന്നൂ; ഗുരു പരമ്പരയുടെ യുദ്ധശബ്ദമായിരുന്നൂ, ഒഴുകിയെത്തിയതെന്ന് ഇന്ന് ഞങ്ങള്‍ തിരിച്ചറിയുന്നൂ!
‘ആത്മീയ ദൃശ്യമാസിക’ക്കുവേണ്ടി സ്വാമിജി പ്രത്യേകം അനുവദിച്ചുതന്നിരുന്ന സുദീര്‍ഘമായ ഭഗവദ്ഗീതാവ്യാഖ്യാനത്തിന്റെ ഒന്നാം അദ്ധ്യായമാണ്, ‘മഹാഭാരതയുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവു’മെന്ന നാമത്തില്‍ ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്ര സിദ്ധീകരിക്കുന്നത്. ഗീതാദ്ധ്യായങ്ങള്‍ ഓരോന്നിന്റെയും വ്യാഖ്യാനം ഓരോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്നതാണെന്ന സ്വാമിജിയു ടെ ഉപദേശത്തെ ശിരസ്സാവഹിച്ചുകൊണ്ടാണ് ഞങ്ങളിപ്പോള്‍ ഒന്നാം പുസ്തകം വായനക്കാരിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
സ്വാമിജിയുടെ ഗീതാവ്യാഖ്യാനവചനങ്ങള്‍ മുഴുവന്‍ അക്ഷരരൂപത്തിലാക്കുന്നത് മുതല്‍ പുസ്തകരൂപത്തിലാകുന്നതുവരെയുള്ള ദൗ ത്യത്തില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നിരവധി വ്യക്തികളുണ്ട്; പ്രത്യേകിച്ചും, ഞങ്ങള്‍ക്കെന്നും പ്രചോദനമായി കൂടെനില്ക്കുന്ന ഏറണാകുളം കാക്കനാട്ടെ ശ്രീ.ഏ.മുത്തുസ്വാമി, പയ്യന്നൂരിലെ ശ്രീ.കെ. കൃഷ്ണകുമാര്‍, പാലക്കാട്ടെ ശ്രീ.രാഗേഷ് പീറ്റര്‍, ഒറ്റപ്പാലം പാലിയി ല്‍ മഠാധികാരികള്‍, സംസ്‌കൃതാചാര്യന്‍ ശ്രീ. രാധാകൃഷ്ണന്‍ കാവി ല്‍, ശ്രീ.ടി.എസ്.രവീന്ദ്രന്‍, ശ്രീ.ഏ.വി.ശ്യാംകുമാര്‍ എന്നിവരോടുള്ള കടപ്പാടും ഞങ്ങളിവിടെ രേഖപ്പെടുത്തട്ടെ.
സംപൂജ്യ സ്വാമിജിയുടെ പാവനഗുരുസ്മൃതികള്‍ക്കുമുന്നില്‍
Reviews
There are no reviews yet.