ആയുര്‍വേദരഹസ്യം

300.00

ISBN : 978-81-965976-6-5
രോഗം വരാതിരിക്കാനും, രോഗം വന്നുകഴിഞ്ഞാലും, ഏതൊക്കെ ആഹാരം കഴിക്കണം, ഏതൊക്കെ ആഹാരം കഴിക്കരുതെന്നും സ്വാമി ജി പ്രത്യേകം പ്രത്യേകമായി വെളിപ്പെടുത്തിതരുന്നു; അതുകൊണ്ടുതന്നെ, ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഉത്തമഗ്രന്ഥമായിരിക്കും
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ

- +

പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജഗുരുവിന്റെ കൃപാക ടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ഗുരുവിന്റെ ‘ആയുര്‍വേദരഹസ്യം’  ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത്, ഞങ്ങളുടെ ഭാഗ്യമാണിതെന്നും വിശ്വസിക്കുന്നു.

ആയുര്‍വേദവിദ്യകള്‍ രഹസ്യവിദ്യകളാണെന്നും, അതെല്ലാവര്‍ക്കും ആര്‍ജ്ജിക്കാന്‍ അധികാരമില്ലെന്നും അവകാശപ്പെട്ടിരുന്നൊരു സാമൂഹികവ്യവസ്ഥ പണ്ടുണ്ടായിരുന്നു; ‘ആയുര്‍വേദരഹസ്യ’മെന്ന വിവ ക്ഷയുടെ ഒരു തലമാണ്.

ആയുര്‍വേദം ഗുരുമുഖത്തുനിന്നാണ് ആര്‍ജ്ജിക്കേണ്ടതെന്നും, ഗു രുവാത്സല്യത്തിന് പാത്രമാകാത്തവന് വിദ്യകള്‍ മുഴുവന്‍ ഗുരു പകര്‍ ന്നുനല്കില്ലെന്നുമുള്ളൊരു പഠനവ്യവസ്ഥയുണ്ട്; ‘ആയുര്‍വേദരഹ സ്യ’മെന്ന വിവക്ഷയുടെ മറ്റൊരു തലമാണ്.

യൂണിവേഴ്‌സിറ്റിതലത്തില്‍, അക്കാദമികതലത്തില്‍ ആയുര്‍വേദം പഠിച്ചിരിക്കണമെന്നും, അതാണ് ശാസ്ത്രീയപഠനമെന്നും, അങ്ങനെ പഠിച്ചവര്‍ക്കാണ് ചികിത്സിക്കാന്‍ നിയമപരമായ അധികാരമെന്നും, പരമ്പരാഗത നാട്ടുവൈദ്യന്മാരുടെ ആയുര്‍വേദപഠനം അശാസ്ത്രീയ മാണെന്നും, അവരെല്ലാം വ്യാജചികിത്സകരും നിയമവിരുദ്ധമായി പ്രവ ര്‍ത്തിക്കുന്നവരാണെന്നുമുള്ളൊരു സാഹചര്യമാണ് ഇന്ന് നിലവിലു ള്ളത്; ‘ആയുര്‍വേദരഹസ്യ’മെന്ന വിവക്ഷയുടെ വേറൊരു തലമാണ്.

ആയുര്‍വേദവിദ്യകളിങ്ങനെ പലതലങ്ങളില്‍ രഹസ്യമാക്കപ്പെടുക യും, കുത്തകവല്ക്കരിക്കപ്പെടുകയും, സ്ഥാപനവല്ക്കരിക്കപ്പെടുകയും ചെയ്തുവരുന്ന സാമൂഹികപശ്ചാത്തലത്തിലാണ്, സ്വാമിജിയിവിടെ ‘ആയുര്‍വേദരഹസ്യ’ത്തെതന്നെ പഠനവിഷയമാക്കിയിരിക്കുന്നത്; ഗുരുകൃപയാല്‍, ആയുര്‍വേദരഹസ്യങ്ങള്‍ മുഴുവന്‍ പരസ്യമാക്കാനുള്ള ഗുരുസ്വാമിജിയുടെ ആചാര്യപരമ്പരയുടെ ഉത്തരവാദിത്വപരവും, ജനാധിപത്യപരവുമായ ശ്രമമാണിത്.

ആയുര്‍വേദരഹസ്യങ്ങള്‍ ഓരോന്നായി ഗുരുസ്വാമിജി പരസ്യമാക്കി ത്തരുമ്പോള്‍ നമുക്ക് ബോദ്ധ്യമാകുന്നതാകട്ടെ, അതോരോന്നും ആയു ര്‍വേദത്തിന്റെ അനന്തസാദ്ധ്യകളാണെന്നാണ്. പരമ്പരാഗതമായി സം വത്സരങ്ങളിലൂടെ മാറ്റമില്ലാതെ മൗലികമായി നിലനിന്നുപോരുന്നൊരു ചികിത്സാശാസ്ത്രമാണ് ആയുര്‍വേദം; ഇതുതന്നെയൊരു ആയുര്‍വേ ദരഹസ്യമാണ്!

ആയുര്‍വേദം അടിമുടി അശാസ്ത്രീയവും, അന്ധവിശ്വാസവും, അനാചാരവുമാണെന്ന് ജനതയെ പറഞ്ഞുവിശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും ആസൂത്രിതമായി തുടര്‍ന്നുണ്ട്; കേരളത്തിലിത് അമ്പതു വര്‍ഷത്തിലേറെയായി തുടര്‍ന്നുവരുമ്പോഴും, ആയുര്‍വേദം ചികിത്സാ ശാസ്ത്രമായി ഇന്നും ജനഹൃദയങ്ങളില്‍ നിലനില്ക്കുന്നുവെങ്കില്‍, ഇതുതന്നെ ആയുര്‍വേദത്തിന്റെ മറ്റൊരു മഹാരഹസ്യമാണ്.

ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് സ്വാമിജി ആയുര്‍വേദ ത്തിന്റെ മൗലികങ്ങളായ രണ്ട് ചികിത്സാസമ്പ്രദായങ്ങള്‍; ഹേതുവിപരീതചികിത്സയും, വ്യാധിവിപരീതചികിത്സയും ഇവിടെ അവതരിപ്പി ക്കുന്നത്. ഇതില്‍, ആയുര്‍വേദം പിന്തുടരുന്നത് ഹേതുവിപരീതചികി ത്സാ സമ്പ്രദായമാണെന്നും, ആധുനിക വൈദ്യശാസ്ത്രം ഇന്നും പി ന്തുടരുന്നത് വ്യാധിവിപരീതചികിത്സാസമ്പ്രദായവുമാണെന്നും, അതുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിന് രോഗനിര്‍ണ്ണയരംഗ ത്തുമാത്രമായി ഗവേഷണപരീക്ഷണങ്ങള്‍ ഒന്നിനുപിന്നാലെ തുടരേ ണ്ടി വരുന്നതെന്നും സ്വാമിജി വെളിപ്പെടുത്തുന്നു.

ആരോഗ്യം കാംക്ഷിക്കുന്നവര്‍ ഹേതുവിപരീതമനുസരിച്ച് നിത്യജീ വിതത്തില്‍ എന്തൊക്കെ ആചരിക്കണമെന്നും, ആചരിക്കരുതെന്നുമു ള്ള ആയുര്‍വദരഹസ്യങ്ങള്‍ സ്വാമിജിയിവിടെ ഓരോന്നായി വെളിപ്പെ ടുത്തിതരുന്നത് പഠനാര്‍ഹമാണ്; ആരോഗ്യസംരക്ഷത്തിനുവേണ്ടി ആചരിക്കപ്പെടേണ്ടവയാണ്. ആഹാരം, നീഹാരം, നിദ്ര, മൈഥുനം എന്നീ പ്രാഥമികകര്‍മ്മങ്ങള്‍ എങ്ങനെയൊക്കെ, എത്രത്തോളം നിര്‍വഹിക്കപ്പെടണമെന്നും കൃത്യമായി വിശദീകരിക്കുന്നുണ്ട്. അതുപോ ലെ രോഗം വരാതിരിക്കാനും, രോഗം വന്നുകഴിഞ്ഞാലും, ഏതൊക്കെ ആഹാരം കഴിക്കണം, ഏതൊക്കെ ആഹാരം കഴിക്കരുതെന്നും സ്വാമി ജി പ്രത്യേകം പ്രത്യേകമായി വെളിപ്പെടുത്തിതരുന്നു; അതുകൊണ്ടുതന്നെ, ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഉത്തമഗ്രന്ഥമായിരിക്കും, സ്വാമിജിയുടെ ‘ആയുര്‍വേദരഹസ്യ’മെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു

Reviews

There are no reviews yet.

Be the first to review “ആയുര്‍വേദരഹസ്യം”

Your email address will not be published. Required fields are marked *

Shopping Cart
ആയുര്‍വേദരഹസ്യംആയുര്‍വേദരഹസ്യം
300.00
- +