നാടകകൃത്തുക്കള്‍ അകനാടകമെഴുതുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഓരോ നാടകകൃത്തും താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കുകയെ ന്നതാണ്. എങ്ങനെയാണോ, ഒരു കഥാകൃത്തിന്റെ കഥയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്, എങ്ങനെയാണൊരു നോവലിസ്റ്റ് രചിച്ച നോവലിന്റെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ് തമായിരിക്കുന്നത്, അതുപോലെ ഒരു നാടകകൃത്തിന്റെ അകനാടകകൃതിയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാകുന്നു. അതുകൊണ്ടുതന്നെ അകനാടകം മൗലികവും, സ്വതന്ത്രവും, പൂര്‍ണ്ണവുമായ അസ്തിത്വത്തോടെ സാഹിത്യകൃതിയായി സാഹിത്യരംഗത്ത്, വായന ക്കാരുടെ ലോകത്ത് വിരാജിക്കുന്നു.
‘അകനാടക’മെന്നത് ഒരു സംജ്ഞാനാമമാണ്; ഇത് രംഗനാടകപാഠമല്ല, നാടകസാഹിത്യകൃതിയാണെന്ന് തിരിച്ചറിയാനും, നാടകകലാ രൂപവും നാടകസാഹിത്യകൃതിയും വ്യത്യസ്തമായ സ്വതന്ത്രാസ്തിത്വ വുമുള്ള സര്‍ഗ്ഗാത്മകധാരകളാണെന്ന് സൂചിപ്പിക്കാനുള്ളൊരു നാമം. നാടകകല കാഴ്ചക്കാര്‍ക്കുവേണ്ടി സംവിധായകന്‍ രൂപപ്പെടുത്തുന്ന താണെങ്കില്‍, നാടകകൃത്ത് അകനാടകം രചിക്കുന്നത് വായനക്കാര്‍ക്കുവേണ്ടിയാണ്. വായനക്കാരുടെ മനോരംഗത്താണ് അകനാടകം സഫ ലമാകുന്നതെന്ന് സംജ്ഞാര്‍ത്ഥം.
അകനാടകം
നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍
₹200.00
ISBN: 978-81-965976-9-6
അകനാടകസാഹിത്യം സ്വതന്ത്രസാഹിത്യശാഖയാണെന്ന് പ്രഖ്യാപിക്കുന്ന എട്ട് നാടകകൃത്തുക്കളുടെ വ്യത്യസ്തങ്ങളായ എട്ട് അകനാടകകൃതികളുടെ സമാഹാരം.
Note:- കേരളത്തിൽ പോസ്റ്റേജ് ചാർജ് ഫ്രീ
Reviews
There are no reviews yet.