പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്ജിയുടെ ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ആ.ബുക്‌സ് പ്രസിദ്ധീകരിക്കുന്നത് ഒരു നിയോഗമായി കരുതുകയാണ്.
സ്വാമിജിയുടെ വേദാന്ത-ആയുര്‍വേദ ദര്‍ശനങ്ങളുടെ പഠനങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങള്‍ മുമ്പ് പയ്യന്നൂരില്‍നിന്ന് ‘ആത്മീയ ദൃശ്യമാസിക’ പ്രസിദ്ധീകരിക്കുകയുണ്ടായി; പ്രസ്തുത മാസികയ്ക്കുവേണ്ടി സ്വാമിജി ഖണ്ഡശ്ശയായി എഴുതിത്തന്നിരുന്നതാണ് ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
പ്രസ്തുത മാസിക പ്രസിദ്ധീകരിച്ചുവന്നിരുന്നത്, സ്വാമിജി കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആദ്ധ്യാത്മിക പഠനക്ലാസ്സുകള്‍ നടത്തിവന്നിരുന്ന സമയമായിരുന്നു; സ്വാമിജിയുടെ ചിന്തകളില്‍; ദാര്‍ശനിക വ്യാഖ്യാനങ്ങളില്‍; സത്യതയുടെ ഘനഗംഭീരമായ പൗരുഷശബ്ദത്തില്‍ കേരളത്തിലെ യുവതീയുവാക്കള്‍ ആക ര്‍ഷിയ്ക്കപ്പെട്ടുകൊണ്ടിരുന്ന; പിന്തുടര്‍ന്നുകൊണ്ടിരുന്ന സമയമായിരുന്നു.
അക്കാലത്ത്, ഒരാള്‍ക്ക് സ്വാമിജിയെ തനിച്ചുകിട്ടുക അപൂര്‍വാനുഭവമായിരുന്നൂ; സ്വാമിജിയുടെ സഞ്ചാരപഥങ്ങളില്‍ രാവും പകലും ഭേദമെന്യേ, ആള്‍ക്കൂട്ടമായിരുന്നൂ; അവരില്‍ അധികവും, തങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് മരന്നുകള്‍ കുറിച്ചുവാങ്ങാനെത്തിവരാകാം; മറ്റു ചിലര്‍ യൂണിവേഴ്‌സിറ്റിതലത്തില്‍ ആയുര്‍വേദം പഠിച്ചിറങ്ങി, പ്രായോഗികമായ ചികിത്സാനുഭവങ്ങള്‍ക്കുവേണ്ടിയും
ആയുര്‍വേദസംബന്ധവും, ദാര്‍ശനികസംബന്ധവുമായ ഏതൊരു സംശയനിവാരണത്തിനും, ആര്‍ക്കും, എപ്പോഴും, സ്വാമിജിയെ സമീപിക്കാം; അതിനെല്ലാം സ്വാമിജി സദാ സന്നദ്ധനായി കാതോര്‍ത്തിരിക്കും; വിനയാന്വിതനായി കൃപാപൂര്‍വം ഉപദേശങ്ങള്‍ നല്‍കും; പക്ഷേ ശിഷ്യത്വത്തിനും, സന്യാസദീക്ഷയ്ക്കും മാത്രം സ്വാമിജി വഴങ്ങില്ല; അതുകൊണ്ടുതന്നെ, സ്വാമിജിക്ക് ശിഷ്യന്മാരുമുണ്ടായില്ല; ശിഷ്യന്മാര്‍ക്കുവേണ്ടി പണിതുയര്‍ത്തിയ ആശ്രമങ്ങളുമുണ്ടായില്ല!
അതേസമയം സ്വാമിജിയാകട്ടെ, തന്റെ ഗുരുക്കന്മാരോടുള്ള ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിക്കുവാനും, ഗുരുപാദപൂജകള്‍ ചെയ്യുവാനും ലഭിക്കുന്ന അവസരങ്ങളിലെല്ലാം സര്‍വാര്‍പ്പിതനായി പരിണമിക്കുന്നത് കാണാം; പക്ഷേ, സ്വന്തമായി ശിഷ്യന്മാരെ സൃഷ് ടിക്കാന്‍ വിമുഖനുമാണ്. എന്നാലോ, സ്വാമിജിയുടെ ശിഷ്യത്വം സ്വീകരിക്കാനുള്ള ആഗ്രഹവുമായി എത്തുന്നവരുടെ ഒഴുക്ക് എപ്പോഴുമുണ്ടായിരുന്നുതാനും! അപ്പോഴൊ ക്കെ, സ്വാമിജി കൃപാപൂര്‍വം അവരെ ഉപദേശിച്ചുബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്; ജീവിതത്തിലെ ആദ്ധ്യാത്മികവും, ഭൗതികവുമായ പഠനങ്ങളുടെ ബ്രഹ്മചര്യാശ്രമത്തി ന്റെയും; അതിന്റെ ജ്ഞാനവിജ്ഞാനങ്ങളുടെ പ്രായോഗികതലമായ ഗൃഹസ്ഥാശ്രമത്തിന്റെയും; അതിന്റേതായ ഉത്തരവാദിത്വകര്‍മ്മങ്ങള്‍ മുഴുവന്‍ നിര്വഹിച്ചുകഴിഞ്ഞെത്തിച്ചേരു
സ്വാമിജിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ടവരില്‍ അധികവും, അതോടെ സ്വഭവനങ്ങളിലേക്ക് മടങ്ങുന്നത് കാണാം; പക്ഷേ, ചുരുക്കം ചിലരുണ്ട്; അവര്‍ക്ക് സന്യാസലോകത്തോടുള്ള ആകര്‍ഷണവും, ഭ്രമവും അടങ്ങിക്കാണില്ല; അവര്‍ സ്വഭവനങ്ങളിലേക്ക് മടക്കമില്ലെന്ന് തീരുമാനിച്ചിറങ്ങിപ്പുറപ്പെട്
എന്തുകൊണ്ടാണ് സ്വാമിജി ഔദ്യോഗികമായി, ഒരാള്‍ക്കുപോലും ശിഷ്യത്വം നല്‍കാതിരുന്നത്? സ്വന്തമായൊരു ആശ്രമം നിര്‍മ്മിക്കാതിരുന്നത്? ചോദ്യങ്ങള്‍ക്ക് സ്വാമിജി വളരെ ആര്‍ജ്ജവത്തോടെയാണ് മറുപടി പറഞ്ഞിരുന്നത്; ഒരുവനെ ശിഷ്യനായി സ്വീകരിക്കുകയെന്നതിന് അര്‍ത്ഥം, അവനെ സന്താനമായി സ്വീകരിക്കുകയെന്ന ഉത്തരദായിത്വമുള്ളൊരു വൈദികകര്‍മ്മമാണ്; അവന് അറിവുകള്‍ പകര്‍ന്നുനല്‍കുക മാത്രമല്ല, അവനെ എല്ലാത്തരത്തിനും സംരക്ഷിച്ചിരിക്കണം; താമസിക്കാന്‍ ആശ്രമം സ്വന്തമായുണ്ടാകണം; ഞാനാകട്ടെ, കുട്ടിക്കാലത്തുതന്നെ തന്റെ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചവനാണ്; പിന്നെ, ആശ്രമങ്ങള്‍ തന്നെയും ഉപേക്ഷിച്ചവനാണ്!
ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് സ്വാമിജി, സന്യാസദീക്ഷയെക്കുറിച്ചും, ജ്ഞാനമാര്‍ഗ്ഗത്തെക്കുറിച്ചും, ജിജ്ഞാസയുണര്‍ന്നവര്‍ക്കതിന്റെ അനുഭൂതിതലത്തിലേക്ക് ഉയരാനുമുള്ള മാര്‍ഗ്ഗോപദേശങ്ങള്‍ നല്‍കാവുന്നൊരു ഗ്രന്ഥം; ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ രചിക്കാനിടയായത്.
ഗുരുകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ജ്ഞാനജിജ്ഞാസ്സുക്കളായ സാധകന്മാ ര്‍ക്കുവേണ്ടിയുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശങ്ങളടങ്ങിയ ഈ മഹദ്ഗ്രന്ഥം, ആ.ബുക്‌സിന് പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായതെന്ന വിശ്വാസത്തോടെയും; ഗുരുകൃപയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടും, ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ഞങ്ങ ളിവിടെ അവതരിപ്പിക്കുന്നു.
ഒപ്പം, പുസ്തകപ്രസാധനത്തിനുപിന്നില്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറണാകുളം കാക്കനാട്ടെ ശ്രീ.ഏ.മുത്തുസ്വാമി, ഒറ്റപ്പാലം പാലിയില്‍മഠാധികാരികള്‍, പാലക്കാട്ടെ ശ്രീ.രാകേഷ്പീറ്റര്‍, പാടിയോട്ടുചാലിലെ സംസ്‌കൃതാചാര്യന്‍ ശ്രീ.രാധാകൃഷ്ണന്‍ കാവില്‍ ശ്രീ.ടി.എസ്.രവീന്ദ്രന്‍ എന്നിവരോടുള്ള പ്രത്യേക കടപ്പാടുമിവിടെ രേഖപ്പെടുത്തട്ടെ.
Reviews
There are no reviews yet.