ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ആധുനിക കേരളത്തിന്റെ ആദ്ധ്യാത്മികതയെ ഭക്തിയുടെയും, ക്ഷേ ത്രാരാധനയുടെയും, യാഗാനുഷ്ഠനങ്ങളുടെയും, ആള്‍ദൈവങ്ങളുടെ യും, പ്രസ്ഥാനങ്ങളുടെയും തലങ്ങളില്‍ തളച്ചിടപ്പെട്ടപ്പോള്‍, സ്വാമി നിര്‍മ്മലാന്ദഗിരി മഹാരാജാചാര്യന്‍ പാരമ്പര്യപഥത്തില്‍ തനിച്ചായിരുന്നൂ, ജ്ഞാനയോഗത്തിന്റെ അനുഭൂതിതലങ്ങളിലേക്ക് ജിജ്ഞാസ്സുക്ക ളെ ആകര്‍ഷിച്ചിരുന്നത്. അതാകട്ടെ, ആചാര്യസ്വാമിജിക്ക് സംഘാട കര്‍ നല്‍കുന്ന പ്രഭാഷണവിഷയം ആയുര്‍വേദവും, ഭഗവദ്ഗീതയും, രാമായണവും, ദേവീദേവസ്തുതികളും, പുരാണവുമൊക്കെയായിരു ന്നാലും, അതൊക്കെ ജ്ഞാനയോഗത്തെ കേന്ദ്രീകരിച്ചായിരുന്നു നിര്‍ വഹിച്ചിരുന്നത്; അതുതന്നെയായിരുന്നൂ, ആചാര്യസ്വാമിജിയുടെ പ്രഭാ ഷണങ്ങളുടെ മൗലികതയും, ആകര്‍ഷകത്വവും, ധിഷണയുടെ മഹത്വവും, ഗുരുപാരമ്പര്യത്തിന്റെ ഒഴുക്കും.
ഒരിക്കല്‍ ഏതാനും ജിജ്ഞാസ്സുക്കള്‍ ഒരു ശങ്കരാചാര്യജയന്തിദിനത്തോടനുബന്ധിച്ചൊരു പഠനക്ലാസ്സ് സംഘടിപ്പിക്കണമെന്ന ആഗ്രഹ വുമായി ആചാര്യസ്വാമിജിയെ സമീപിച്ചപ്പോള്‍, ഒരാളൊരു സംശയമു ന്നയിച്ചു; ‘രാജയോഗ’മനുഷ്ഠിച്ചാല്‍ ജ്ഞാനാനുഭൂതിയിലെത്താന്‍ ക ഴിയുമോ? ദേഹാബോധമില്ലാതെ രാജയോഗസാധന സാദ്ധ്യമാകു മോ?’ ചോദ്യമാസ്വദിച്ചുകൊണ്ട് ആചാര്യസ്വാമിജി പറഞ്ഞത്; ‘സംശയ ങ്ങള്‍ പരിഹരിക്കുന്നത് പഠനക്ലാസ്സില്‍വെച്ചാകാം; വിഷയം, ‘രാജയോ ഗവും ദേഹാത്മബോധവു’മെന്നുതന്നെയാകാം. നമുക്കതിന് ശ്രീശങ്കരാചാര്യരുടെ ‘അപരോക്ഷാനുഭൂതി’യെന്ന ഗ്രന്ഥത്തെ അവലംബവു മാക്കാം; ഗ്രന്ഥം മുഴുവനും പഠിക്കുകയല്ല; രാജയോഗത്തെയും, ദേഹാ ത്മനിരാസത്തെയും ജ്ഞാനയോഗദിശയില്‍ പഠിക്കാനായിട്ടാണ് സമീ പിക്കുക’. അല്പാക്ഷരം, അസന്ദിഗ്ദ്ധം, സാരവത്, വിശ്വതോമുഖം, അസ്‌തോഭം, അനവദ്യം എന്നിങ്ങനെ സൂത്രങ്ങള്‍ക്ക് കല്പിച്ചിരുന്ന ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങുന്നതാണ് ശ്രീശങ്കരകൃതികള്‍; ഋജു ത്വം, സംക്ഷേപം, സ്വരൂപതാ, ദീപ്തി, പ്രസാദം തുടങ്ങിയ ഗുണങ്ങള്‍ തികഞ്ഞ്, സ്ഫടികത്തില്‍ സൂര്യരശ്മിപോലെ നേരിട്ട് മനസ്സില്‍കയറി അര്‍ത്ഥനിവേദനം ചെയ്യുന്നവയുമാണവയെല്ലാം. മുക്തിമാര്‍ഗ്ഗസാധന യില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധകര്‍ക്കെന്നും ആശ്രയിക്കാവുന്ന ഗ്രന്ഥ ങ്ങളില്‍ ശ്രീശങ്കരകൃതികള്‍ പ്രഥമഗണനീയമാണ്; ശങ്കാതമസ്സാര്‍ന്ന ഗ്രന്ഥാദ്ധ്യയനവഴികളില്‍ സ്പഷ്ടമായി ജ്വലിക്കുന്ന ദീപമെന്നപോലെ ശ്രീശങ്കരകൃതികള്‍ പദാര്‍ത്ഥങ്ങളെ വേണ്ടുംവണ്ണം പ്രകാശിപ്പിക്കുന്നു; അവയില്‍ മുഖ്യമായിരിക്കുന്നൊരു കൃതിയാണ് ‘അപരോക്ഷാനുഭൂതി’. അന്യഗ്രന്ഥങ്ങളില്‍ വിസ്താരംചെയ്ത തത്ത്വങ്ങളെല്ലാം ഏകത്ര ഒരു ലഘുഗ്രന്ഥത്തില്‍ സംക്ഷേപിക്കുന്ന രീതിയിലാണിന്റെ രചന. അതു കൊണ്ട് ഈയൊരു ഗ്രന്ഥത്തെ പ്രധാനമായെടുത്തും, അന്യരചനകളി ലെ ആശയങ്ങള്‍ യഥോചിതം വിസ്താരത്തിനായി ആശ്രയിച്ചുമാണ് ഋജുവായൊരു ഗ്രന്ഥത്തെ പൂജ്യശ്രീ. സ്വാമിജി നിര്‍മ്മലാനന്ദഗിരി മ ഹാരാജാചാര്യന്‍ ഋജുത്വമാകെ പൊയ്‌പ്പോയ ആധുനിക മനസ്സിന് പാകമായ തലത്തില്‍ ഉപപാദിച്ചിരിക്കുന്നത്; തളിപ്പറമ്പ് ആനന്ദമഠത്തി ല്‍നടന്ന സ്വാമിജിയുടെ പഠനക്ലാസ്സിന്റെ ഗ്രന്ഥരൂപമാണ് ‘ജ്ഞാനത്തി ന്റെ അപരോക്ഷാനുഭൂതി’.



